Quantcast

മെഡിക്കൽ കോളജിലെ രോഗിയുടെ മരണം ഡോക്ടർമാരുടെ പിഴവല്ല: ആരോഗ്യവകുപ്പിനെ തള്ളി കെ.ജി.എം.സി.ടി.എ

'രണ്ടാമതും രോഗിക്ക് ഡയാലിസിസ് ചെയ്യേണ്ടി വന്നതാണ് ശസ്ത്രക്രിയ വൈകാൻ കാരണം'

MediaOne Logo

Web Desk

  • Published:

    21 Jun 2022 4:51 AM GMT

മെഡിക്കൽ കോളജിലെ രോഗിയുടെ മരണം ഡോക്ടർമാരുടെ പിഴവല്ല: ആരോഗ്യവകുപ്പിനെ തള്ളി കെ.ജി.എം.സി.ടി.എ
X

തിരുവനന്തപുരം: മെഡിക്കൽ കോളജിൽ വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയയെ തുടർന്ന് രോഗി മരിച്ച സംഭവം ഡോക്ടർമാരുടെ പിഴവല്ലെന്ന് മെഡിക്കൽ കോളജ് അധ്യാപകരുടെ സംഘടനായ കെ.ജി.എം.സി.ടി.എ. രണ്ടാമതും രോഗിക്ക് ഡയാലിസിസ് ചെയ്യേണ്ടി വന്നു.ഇതാണ് ശസ്ത്രക്രിയ വൈകാൻ കാരണമെന്നും കെ.ജി.എം.സി.ടി.എയുടെ ഔദ്യോഗിക വക്താവ് ഡോ . ബിനോയ് മീഡിയവണിനോട് പറഞ്ഞു. ഡോക്ടർമാരെ മാത്രം പഴി ചാരി മനോവീര്യം തകർക്കുന്ന നടപടി ശരിയല്ലെന്നും ഡോ. ബിനോയ് പറഞ്ഞു. രോഗി മരിക്കാനിടയായത് ഡോക്ടർമാരുടെ പിഴവല്ല, സിസ്റ്റത്തിന്റെ പ്രശ്‌നമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സംഭവത്തിലെ വീഴ്ചയുടെ ഉത്തരവാദിത്തം ഡോക്ടർമാർക്കാണെന്ന ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പ്രസ്താവനയെയും ഡോക്ടർമാർ തള്ളിപ്പറയുന്നുണ്ട്. സർക്കാർ ആശുപത്രിയിലെത്തുന്ന ഓരോ രോഗിയുടെയും ജീവൻ വിലപ്പെട്ടതാണെന്നും മന്ത്രി പറഞ്ഞു. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി യൂറോളജി, നെഫ്രോളജി മേധാവികളെ സസ്‌പെന്റ് ചെയ്തിരുന്നു. എന്നാൽ ഇത് അന്വേഷണ വിധേയമാണെന്നും ശിക്ഷ നടപടിയല്ല എന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

TAGS :

Next Story