Quantcast

മെഡിക്കൽ കോളജ് പീഡനം: യുവതിയെ സ്വാധീനിക്കാൻ ശ്രമിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു

മെഡിക്കൽ കോളജിലെ അഞ്ച് ജീവനക്കാരാണ് കേസിലെ പ്രതികൾ.

MediaOne Logo

Web Desk

  • Updated:

    2023-06-12 09:49:37.0

Published:

12 Jun 2023 8:08 AM GMT

Medical college rape Chargesheet filed in case of trying to influence young woman
X

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ പീഡനത്തിനിരയായ യുവതിയെ സ്വാധീനിക്കാൻ ശ്രമിച്ച കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. സ്വാധീനിക്കാൻ ശ്രമിച്ചു, ഇരയെ സമ്മർദത്തിലാക്കി തുടങ്ങിയ കുറ്റങ്ങൾ ചെയ്‌തെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. മെഡിക്കൽ കോളജിലെ അഞ്ച് ജീവനക്കാരാണ് കേസിലെ പ്രതികൾ. അഞ്ച് ജീവനക്കാരും കുറ്റം ചെയ്‌തെന്നാണ് പൊലീസ് പറയുന്നത്. കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു.

ശസ്ത്രക്രിയക്ക് ശേഷം തിയേറ്ററിൽനിന്ന് മാറ്റുന്നതിനിടെ യുവതിയെ ജീവനക്കാരൻ പീഡിപ്പിക്കുകയായിരുന്നു. ഇരയായ യുവതിയെ സ്വാധീനിച്ച് പരാതി പിൻവലിപ്പിക്കാൻ ശ്രമിച്ചതിനാണ് ജീവനക്കാർക്കെതിരെ കേസെടുത്തത്. ജോലിയിൽനിന്ന് സസ്‌പെൻഡ് ചെയ്ത ഇവരെ തിരിച്ചെടുത്തതിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. തുടർന്ന് വീണ്ടും സസ്‌പെൻഡ് ചെയ്യുകയായിരുന്നു.

TAGS :

Next Story