Quantcast

കൊല്ലത്ത് 72 ഗ്രാം എംഡിഎംഎയുമായി മെഡിക്കൽ വിദ്യാർഥി പിടിയിൽ

കൊല്ലത്തെ സ്വകാര്യ ഡെന്‍റല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാർഥിയാണ്

MediaOne Logo

Web Desk

  • Updated:

    18 Oct 2023 5:02 AM

Published:

18 Oct 2023 4:12 AM

mdma arrest
X

പ്രതീകാത്മക ചിത്രം

കൊല്ലം: കൊല്ലo കൊട്ടിയത്ത് 72 ഗ്രാം എംഡിഎംഎയും ആയി മെഡിക്കൽ വിദ്യാർഥി പിടിയിൽ. കൊല്ലത്തെ സ്വകാര്യ ഡെന്‍റല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാർഥിയാണ്. കോഴിക്കോട് സ്വദേശി നൗഫലാണ് കൊട്ടിയം പൊലീസിന്‍റെ പിടിയിലായത്. ബെംഗളൂരുവില്‍ നിന്ന് പുലർച്ചെ നാലു മണിയോടു കൂടി അന്തർ സംസ്ഥാന ടൂറിസ്റ്റ് ബസ്സിൽ കൊട്ടിയം ജംഗ്ഷനിൽ വന്നിറങ്ങിയപ്പോഴാണ് നൗഫൽ പിടിയിൽ ആയത്. കൊല്ലം കേന്ദ്രീകരിച്ചുള്ള മെഡിക്കൽ വിദ്യാർഥികൾക്കിടയിൽ വിതരണ ചെയ്യാനാണ് എംഡിഎംഎ എത്തിച്ചത് എന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു.


TAGS :

Next Story