എറണാകുളത്ത് ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് മെഡിക്കൽ വിദ്യാർഥിനി മരിച്ചു
ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥിനിയാണ് മരിച്ച ഷഹാന. കാൽ തെറ്റി വീണെന്നാണ് വിവരം
കൊച്ചി: എറണാകുളം ചാലക്കയില്‍ മെഡിക്കല്‍ വിദ്യാർഥി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നും വീണു മരിച്ചു. കണ്ണൂർ സ്വദേശി ഫാത്തിമത്ത് ഷഹാനയാണ് മരിച്ചത്.
ഇന്നലെ രാത്രി പതിനൊന്ന് മണിക്കാണ് സംഭവം. ഹോസ്റ്റൽ കെട്ടിടത്തിന്റെ ഏഴാം നിലയിൽ നിന്നും ഫാത്തിമ വീണു എന്നാണ് പറയുന്നത്. ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥിനിയാണ് ഷഹാന. കാൽ തെറ്റി വീണെന്നാണ് വിവരം. സ്ഥലത്ത് പൊലീസ് പരിശോധന നടത്തുകയാണ്.
ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ വേണ്ടത്ര സുരക്ഷയില്ലാത്തത് കൊണ്ടാണ് അപകടം സംഭവിച്ചതെന്ന് വിദ്യാർഥികൾ പറയുന്നുണ്ട്. പൊലീസ് പരിശോധനയിൽ മാത്രമെ ഇക്കാര്യത്തിൽ വ്യക്തത വരൂ. മൃതദേഹം എറണാകുളത്തെ മറ്റൊരു ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.
Next Story
Adjust Story Font
16