പ്രശാന്ത് മറുപടി അർഹിക്കുന്നില്ലെന്ന് മേഴ്സിക്കുട്ടിയമ്മ; ഐഎഎസ് തലപ്പത്തെ പ്രശ്നത്തില്‍ കർശന നടപടിയെടുക്കുമെന്ന് മന്ത്രി രാജന്‍
രാഷ്ട്രീയത്തിന് വിധേയമായി ഉദ്യോഗസ്ഥർ ചുരുങ്ങാൻ പാടില്ലെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു
തിരുവനന്തപുരം: എൻ. പ്രശാന്തിന്‍റെ ചോദ്യത്തിന് മറുപടി അർഹിക്കുന്നില്ലെന്ന് മുൻ മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ. പ്രശാന്ത് ഗൂഢ ലക്ഷ്യത്തോടുകൂടി തയ്യാറാക്കിയ ആഴക്കടൽ കരാർ തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ വിവാദമായി. വിവാദത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ട് . രാഷ്ട്രീയത്തിന് വിധേയമായി ഉദ്യോഗസ്ഥർ ചുരുങ്ങാൻ പാടില്ലെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.
ഐഎഎസ് രംഗത്തുണ്ടായ പ്രശ്നങ്ങൾ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്ന് റവന്യൂ മന്ത്രി കെ.രാജൻ പറഞ്ഞു. മുഖ്യമന്ത്രി കർശനമായ തീരുമാനമെടുക്കും. ഏതുവിധത്തിലും പ്രവർത്തിക്കാമെന്ന തരത്തിൽ ഉദ്യോഗസ്ഥരെ അഴിച്ചുവിടാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല. എത്ര ഉന്നതനായ വ്യക്തിയാണെങ്കിലും നടപടി ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം പരസ്യ വിമർശനം തുടരുകയാണ് എന്‍.പ്രശാന്ത്. കള പറിക്കൽ തുടരുമെന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ടു. കള പറിക്കാനുള്ള യന്ത്രത്തിന്‍റെ ചിത്രം കൂടി പങ്കുവെച്ചാണ് പുതിയ പോസ്റ്റ്. അഡീഷണൽ ചീഫ് സെക്രട്ടറി ജയതിലകിനെതിരായ വിമർശനങ്ങൾ തുടരുന്നതിനിടെയാണ് പ്രശാന്ത് സോഷ്യല്‍മീഡിയയില്‍ പുതിയ കുറിപ്പുമായി രംഗത്തെത്തിയത്.
Adjust Story Font
16