Quantcast

'ആവശ്യം ന്യായം'; സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയിലെ അപര്യാപ്തത ഉടൻ പരിഹരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

'തുക വർധിപ്പിക്കാനുള്ള നടപടി എത്രയും വേഗം സ്വീകരിക്കും'

MediaOne Logo

Web Desk

  • Published:

    23 Oct 2022 12:55 AM GMT

ആവശ്യം ന്യായം; സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയിലെ അപര്യാപ്തത ഉടൻ പരിഹരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി
X

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിൽ ഉച്ചഭക്ഷണ പദ്ധതിയിലെ അപര്യാപ്തത ഉടൻ പരിഹരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻ കുട്ടി. എത്രയും വേഗം തുക വർധിപ്പിക്കാനുള്ള നടപടി സ്വീകരിക്കും. മീഡിയവൺ വാർത്തയെ തുടർന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടൽ.

ഒരു കുട്ടിക്ക് ആറ് മുതൽ എട്ട് രൂപ വരെ എന്നതാണ് 2016 ൽ നിശ്ചയിച്ച തുക. ഇത് പ്രകാരം മുന്നോട്ട് പോകാൻ കഴിയില്ലെന്ന് സ്‌കൂൾ അധികൃതർ പറയുന്നു. അതാത് സ്‌കൂളുകളിലെ പ്രധാനാധ്യാപകർക്കാണ് പദ്ധതിയുടെ ചുമതല. സാമ്പത്തിക ബാധ്യത താങ്ങാനാകില്ലെന്ന് അധ്യാപകർ പലതവണ സർക്കാരിനെ അറിയിച്ചു. ഒടുവിൽ പ്രത്യക്ഷ സമരത്തിലേക്ക് കടക്കുമെന്നായപ്പോൾ ഓണത്തിന് ശേഷം പരിഹരിക്കാമെന്ന് മന്ത്രിയുടെ ഉറപ്പ്. എന്നാൽ രണ്ട് മാസം കഴിഞ്ഞും നടപടിയൊന്നും ഇല്ലാതായതോടെ മീഡിയവൺ വിഷയം മന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നു. പ്രധാനാധ്യാപകരുടെ ആവശ്യം ന്യായമാണെന്നും എത്രയും വേഗം തുക വർധിപ്പിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

ഉച്ചഭക്ഷണ പദ്ധതിക്കായി 60 ശതമാനം തുക കേന്ദ്രസർക്കാറും 40 ശതമാനം സംസ്ഥാനവുമാണ് വഹിക്കുന്നത്.


TAGS :

Next Story