Quantcast

'മിഹിർ അക്രമകാരിയല്ല; അവനെ പുറത്താക്കിയതല്ല': ഗ്ലോബൽ സ്കൂളിന് മറുപടിയുമായി മിഹിറിൻ്റെ അമ്മ

മിഹിറിനെ ജെംസ് സ്കൂളിൽനിന്ന് പുറത്താക്കിയപ്പോൾ പഠിക്കാൻ അവസരം നൽകിയെന്നായിരുന്നു ഗ്ലോബൽ സ്കൂളിൻ്റെ വിശദീകരണം

MediaOne Logo

Web Desk

  • Updated:

    4 Feb 2025 3:43 PM

Published:

4 Feb 2025 2:41 PM

മിഹിർ അക്രമകാരിയല്ല; അവനെ പുറത്താക്കിയതല്ല: ഗ്ലോബൽ സ്കൂളിന് മറുപടിയുമായി മിഹിറിൻ്റെ അമ്മ
X

കൊച്ചി : ജെംസ് സ്കൂളിൽനിന്ന് മിഹിറിനെ പുറത്താക്കിയതല്ലെന്നും അക്രമ സംഭവങ്ങളിൽ മിഹിർ പങ്കാളിയല്ലെന്നും മിഹിറിന്റെ അമ്മ രജ്‌ന. മിഹിറിനെതിരെ ഗ്ലോബൽ പബ്ലിക് സ്കൂൾ മാനേജ്മെന്റിന്റെ പരാമർശത്തിന് മറുപടി നൽകുകുയായിരുന്നു അവർ.

മിഹിറിനെ ജെംസ് സ്കൂളിൽനിന്ന് പുറത്താക്കിയപ്പോൾ പഠിക്കാൻ അവസരം നൽകിയെന്നായിരുന്നു ഗ്ലോബൽ സ്കൂളിൻ്റെ വിശദീകരണം. എന്നാൽ, ജെംസ് സ്കൂളിൽനിന്ന് ട്രാൻസ്ഫർ വാങ്ങി ഗ്ലോബൽ സ്കൂളിൽ പഠനത്തിനായി എത്തിയതാണെന്നും സ്കൂളിൽ അക്രമം ഉണ്ടായപ്പോൾ അതിൽ മിഹിർ പങ്കാളി ആയിരുന്നില്ലെന്നും അക്രമത്തിന് കാഴ്ചക്കാരനായി നിൽക്കുക മാത്രമാണ് ചെയ്തതെന്നും രജ്‌ന പറഞ്ഞു.

മിഹിർ പ്രശ്നക്കാരനായിരുന്നുവെന്നും സുഹൃത്തുക്കളുമായി ചേർന്ന് മറ്റൊരു വിദ്യാർത്ഥിയെ ഉപദ്രവിച്ചുവെന്നുമടക്കമുളള ഗുരുതര ആരോപണമായിരുന്നു ഗ്ലോബല്‍ സ്കൂള്‍ അധികൃതര്‍ ഉന്നയിച്ചത്. മുൻപ് പഠിച്ച സ്കൂളിൽ പെൺകുട്ടിയെ ഉപദ്രവിച്ചതിന് ടി സി ലഭിച്ചശേഷമാണ് മിഹിർ തങ്ങളുടെ സ്കൂളിലേക്ക് എത്തിയതെന്നും വിദ്യാർത്ഥിക്ക് രണ്ടാമതൊരു അവസരം നൽകുന്നതിന്റെ ഭാഗമായാണ് അഡ്മിഷൻ നൽകിയതെന്നുമായിരുന്നു വിശദീകരണം. ചില പ്രശ്നങ്ങള്‍ ഉണ്ടാക്കിയപ്പോള്‍ മാതാപിതാക്കളെ സ്കൂളില്‍ വിളിച്ചുവരുത്തിയിരുന്നെന്നും രക്ഷിതാക്കൾ ആരോപിക്കുന്നത് പോലെ മിഹിറിനെ ആരും റാഗിംഗ് ചെയ്തിട്ടില്ലെന്നുമായിരുന്നു ഗ്ലോബല്‍ സ്കൂള്‍ അധികൃതര്‍ വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കിയത്. മിഹിറിന്റെ രക്ഷിതൈാക്കള്‍ റാഗിങ് ആരോപണം ഉയര്‍ത്തിയപ്പോള്‍ അന്വേഷണം നടത്തിയിരുന്നെന്നും സാക്ഷി മൊഴികളോ മറ്റു തെളിവുകളോ ഇല്ലാത്തതിനാലാണ് ആർക്കെതിരെയും നടപടി എടുക്കാത്തതെന്നുമായിരുന്നു വിശദീകരണം. ഇതിനെതിരായണിപ്പോള്‍ മിഹിറിന്റെ അമ്മ രംഗത്തുവന്നിരിക്കുന്നത്.

TAGS :

Next Story