Quantcast

മൈക്ക് കേസ് അവസാനിപ്പിച്ച് പൊലീസ്; കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും

ഉപകരണങ്ങളുടെ വിദഗ്ധ പരിശോധനയിൽ സാങ്കേതിക തകരാറാണ് മൈക്ക് തടസപ്പെടാൻ കാരണമെന്ന് ബോധ്യപ്പെട്ടിരുന്നു.

MediaOne Logo

Web Desk

  • Updated:

    2023-07-27 02:55:16.0

Published:

27 July 2023 2:32 AM GMT

മൈക്ക് കേസ് അവസാനിപ്പിച്ച് പൊലീസ്; കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും
X

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ മൈക്ക് തടസ്സപ്പെട്ടതിനെടുത്ത കേസ് അവസാനിപ്പിച്ച് പൊലീസ് ഇന്ന് കോടതിയിൽ റിപ്പോർട്ട്‌ സമർപ്പിക്കും. ഉപകരണങ്ങളുടെ വിദഗ്ധ പരിശോധനയിൽ സാങ്കേതികത തകരാറാണ് മൈക്ക് തടസപ്പെടാൻ കാരണമെന്ന് ബോധ്യപ്പെട്ടിരുന്നു. മൈക്ക് സെറ്റ് ഉപകരണങ്ങൾക്ക് തകരാറില്ലെന്ന ഇലക്ട്രോണിക്സ് വിഭാഗം റിപ്പോർട്ടും ഹാജരാക്കും.

മുഖ്യമന്ത്രി പ്രസംഗിക്കുമ്പോൾ മൈക്കിന് തകരാർ സംഭവിച്ചത് മനഃപൂർവമാണെന്നായിരുന്നു പൊലീസ് എഫ്.ഐ.ആർ. സംഭവം സർക്കാരിന് നാണക്കേടുണ്ടാക്കിയതിന് പിന്നാലെ മുഖ്യമന്ത്രി ഇടപെടുകയായിരുന്നു. ഇതോടെയാണ് പൊതുമരാമത്ത് വകുപ്പിൻ്റെ ഇലക്ട്രോണിക് വിഭാഗത്തിലെ പരിശോധന അതിവേഗം പൂർത്തിയാക്കി മൈക്കും ഉപകരണങ്ങളും ഉടമയായ രഞ്ജിത്തിന് കൈമാറിയത്.

TAGS :

Next Story