Quantcast

തമിഴ്‌നാട്ടിൽനിന്ന് കൊണ്ടുവന്ന ഹൈഡ്രജൻ പെറോക്‌സൈഡ് കലർത്തിയ പാൽ പിടികൂടി

പന്തളത്തെ ഫാമിലേക്ക് കൊണ്ടുവന്ന 15,300 ലിറ്റർ പാലാണ് പിടികൂടിയത്.

MediaOne Logo

Web Desk

  • Published:

    11 Jan 2023 5:15 AM

തമിഴ്‌നാട്ടിൽനിന്ന് കൊണ്ടുവന്ന ഹൈഡ്രജൻ പെറോക്‌സൈഡ് കലർത്തിയ പാൽ പിടികൂടി
X

കൊല്ലം: തമിഴ്‌നാട്ടിൽനിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന ഹൈഡ്രജൻ പെറോക്‌സൈഡ് കലർത്തിയ പാൽ പിടികൂടി. ടാങ്കറിൽ കൊണ്ടുവന്ന 15,300 ലിറ്റർ പാലാണ് ആര്യങ്കാവ് ചെക്‌പോസ്റ്റിന് സമീപം പിടികൂടിയത്. പത്തനംതിട്ട പന്തളത്തേക്ക് കൊണ്ടുവന്ന പാലാണ് പിടികൂടിയത്. ഇവിടെ വലിയ തോതിൽ ഫാമുകൾ പ്രവർത്തിക്കുന്നുണ്ട്. ഇവിടേക്ക് ആര്യങ്കാവ് വഴി പതിവായി പാൽ കൊണ്ടുവരാറുണ്ട്.

ആരോഗ്യവകുപ്പ് അധികൃതരുടെ നിർദേശപ്രകാരം പാലിന്റെ സാമ്പിൾ തിരുവനന്തപുരത്തെ അനലറ്റിക്കൽ ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇവിടെനിന്ന് ലഭിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ സ്വീകരിക്കുക. രാസവസ്തുക്കൾ കലർത്തിയ പാൽ നേരത്തെയും പിടികൂടിയിരുന്നു.

TAGS :

Next Story