Quantcast

പാൽവില അഞ്ച് രൂപ വര്‍ധിപ്പിക്കണം: മിൽമ

മിൽമ എറണാകുളം മേഖലാ ചെയർമാൻ സർക്കാരിന് നിവേദനം നൽകി

MediaOne Logo

Web Desk

  • Updated:

    18 March 2022 3:03 AM

Published:

18 March 2022 1:16 AM

പാൽവില  അഞ്ച് രൂപ വര്‍ധിപ്പിക്കണം: മിൽമ
X

പാൽവില കൂട്ടണമെന്ന് സർക്കാരിനോട് മിൽമ. അഞ്ച് രൂപ കൂട്ടണമെന്ന് ആവശ്യപ്പെട്ട് മിൽമ എറണാകുളം മേഖലാ ചെയർമാൻ സർക്കാരിന് നിവേദനം നൽകി.

ദിനംപ്രതി കാലിത്തീറ്റ ഉൾപ്പെടെയുള്ള ക്ഷീര പരിപാലന വസ്തുക്കൾക്ക് വില കൂടുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് പാലിന്‍റെ വില വർധിപ്പിക്കണമെന്ന ആവശ്യം മിൽമ മുന്നോട്ടുവച്ചത്. ക്ഷീര പരിപാലന വസ്തുക്കളുടെ വിലക്കയറ്റം കർഷകർക്ക് താങ്ങാനാവുന്നില്ല എന്നും സർക്കാരിന് നൽകിയ നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു. പാലിന് വില അഞ്ചു രൂപ കൂട്ടുകയോ കാലിത്തീറ്റക്ക് സബ്സിഡി അനുവദിക്കുകയോ ചെയ്യണമെന്ന് മിൽമ എറണാകുളം മേഖലാ ചെയർമാൻ ജോൺ തെരുവിലത്ത് പറഞ്ഞു.

ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണിക്കാണ് നിവേദനം നൽകിയത്. നിവേദനത്തിലെ ആവശ്യം പഠിച്ച് വേണ്ടത് ചെയ്യാമെന്ന് മന്ത്രി ഉറപ്പു നൽകിയെന്നും ജോൺ തെരുവിലത്ത് പറഞ്ഞു. മറ്റു സംസ്ഥാനങ്ങൾ പാൽ വില വർധിപ്പിക്കുകയും ക്ഷീരകർഷകർക്ക് ആശ്വാസ പദ്ധതികൾ പ്രഖ്യാപിക്കുകയും ചെയ്തെന്ന് ചൂണ്ടിക്കാട്ടിയാണ് മിൽമ സർക്കാരിനെ സമീപിച്ചത്.

TAGS :

Next Story