'ഫൈനടിച്ച് ക്ഷീണമായെങ്കിൽ ഇനിയൽപം മിൽമ ജോയ് ആവാം': കെ.എസ്.ഇ-ബി-എം.വി.ഡി പോര് കച്ചവടതന്ത്രമാക്കി മിൽമ
മലബാർ മിൽമയുടെ ഫേസ്ബുക്ക് പേജിലാണ് പരസ്യം പ്രത്യക്ഷപ്പെട്ടത്
മോട്ടോർ വാഹന വകുപ്പ്- കെ.എസ്.ഇ.ബി തർക്കം കച്ചവടതന്ത്രമാക്കി മിൽമ. ഫൈനടിച്ച് ക്ഷീണമായെങ്കിൽ ഇനിയൽപം മിൽമ ജോയ് ആവാമെന്നാണ് മിൽമയുടെ പുതിയ പരസ്യം. മലബാർ മിൽമയുടെ ഫേസ്ബുക്ക് പേജിലാണ് പരസ്യം പ്രത്യക്ഷപ്പെട്ടത്.
അങ്ങോട്ടും ഇങ്ങോട്ടും പിഴയിട്ട് വാർത്തകളിൽ കെ.എസ്.ഇ.ബി-എം.വി.ഡി പോര് ഇടം പിടിക്കാൻ തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങളായി. തോട്ടി കെട്ടി ജീപ്പ് യാത്ര നടത്തിയതിന് 20000 രൂപ പിഴയും സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് 500 രൂപ പിഴയും കെ.എസ്.ഇ.ബിക്ക് എം.വി.ഡി പിഴയിട്ടതിനെ തുടർന്നാണ് ഇരു വിഭാഗങ്ങളും തമ്മിൽ പോര് തുടങ്ങിയത്. എം.വി.ഡിയുടെ 20000 രൂപ പിഴയ്ക്ക് ഒരു ലക്ഷത്തോളം വരുന്ന കറന്റ് ബിൽ കുടിശ്ശികയിനത്തിൽ വിവിധ ആർ.ടി ഓഫീസുകളുടെ ഫ്യൂസ് ഊരി കെ.എസ്.ഇ.ബി മറുപണി നൽകി.
കഴിഞ്ഞ ദിവസം മട്ടന്നൂരിലെ ആർ.ടി ഓഫീസിന്റെ ഫ്യൂസ് ഊരിയതാണ് ഇതിൽ അവസാനത്തേത്. കണ്ണൂരിലെ എ.ഐ ക്യാമറയുടെ പ്രവർത്തനങ്ങൾ ഏറെക്കുറെ പൂർണമായും നിയന്ത്രിക്കുന്ന ഓഫീസാണ് മട്ടന്നൂരിലേത്. മോട്ടോർ വാഹനവകുപ്പിന്റെ എൻഫോഴ്‌സ്‌മെന്റ് ഓഫീസ് കൂടിയാണിത്.
Adjust Story Font
16