Quantcast

വാഹനാപകടത്തില്‍ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ച് മന്ത്രി അഹമ്മദ് ദേവർകോവിൽ

കോഴിക്കോട് കല്ലുത്താന്‍കടവ് സ്വദേശി കുമാറിനാണ് അപകടത്തില്‍ പരിക്കേറ്റത്

MediaOne Logo

Web Desk

  • Published:

    27 Aug 2023 2:34 PM GMT

Kerala minister Ahamed Devarkovil took the person injured in accident to the hospital, Ahamed Devarkovil, accident, Kozhikode
X

അഹ്മദ് ദേവര്‍കോവില്‍

കോഴിക്കോട്: വാഹനാപകടത്തിൽ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ച് മന്ത്രി അഹമ്മദ് ദേവർകോവിൽ. കല്ലുത്താന്‍കടവ് സ്വദേശി കുമാറിനാണ് മന്ത്രിയുടെ സമയോചിത ഇടപെടലിൽ ചികിത്സ ലഭ്യമായത്. എസ്കോർട്ട് വാഹനത്തിലാണ് മന്ത്രി കുമാറിനെ ആശുപത്രിയിലെത്തിച്ചത്.

ചേളന്നൂർ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്കിന് സമീപത്തുവച്ചാണ് കുമാർ സഞ്ചരിച്ച ബെെക്ക് അപകടത്തിൽപെട്ടത്. ഇതേസമയം നരിക്കുനിയിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ പോകുമ്പോഴാണ് അപകടത്തിൽ പരിക്കേറ്റ് ഒരാൾ കിടക്കുന്നത് മന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടന്‍ വാഹനം നിർത്തി എസ്കോർട്ട് വാഹനത്തിലുള്ളവരോട് പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിക്കാൻ നിർദേശിക്കുകയായിരുന്നു.

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ് കുമാര്‍.

Summary: Kerala ports and museums minister Ahamed Devarkovil took the person injured in accident to the hospital

TAGS :

Next Story