വിഴിഞ്ഞത്ത് ഈ വർഷാവസാനം കപ്പലെത്തിക്കാൻ ശ്രമിക്കുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ
2024വരെ അദാനി ഗ്രൂപിന് സമയം നൽകിയെന്ന അറിയിപ്പ് കേന്ദ്രമോ അദാനി ഗ്രൂപ്പോ സംസ്ഥാന സർക്കാരിനെ അറിയിച്ചിട്ടില്ലെന്നും ലോക്‌സഭയിൽ മറുപടി നൽകിയതായി മാത്രമേ അറിയൂവെന്നും മന്ത്രി
വിഴിഞ്ഞം തുറമുഖത്തിൽ ഈ വർഷാവസാനം കപ്പലെത്തിക്കാൻ ശ്രമിക്കുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. 2024വരെ അദാനി ഗ്രൂപിന് സമയം നൽകിയെന്ന അറിയിപ്പ് കേന്ദ്രമോ അദാനി ഗ്രൂപ്പോ സംസ്ഥാന സർക്കാരിനെ അറിയിച്ചിട്ടില്ലെന്നും ലോക്‌സഭയിൽ മറുപടി നൽകിയതായി മാത്രമേ അറിയൂവെന്നും മന്ത്രി പറഞ്ഞു. പ്രവൃത്തി ഈ വർഷം തന്നെ പൂർത്തിയാക്കാൻ ശ്രമിക്കുകയാണെന്നും കാലാവസ്ഥ മാറുന്നതിനു മുമ്പ് പരമാവധി പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. 1558 മീറ്റർ പുലി മുട്ട് നിർമിച്ചുവെന്നും ഇലക്ടിക് സബ് സ്റ്റേഷൻ ഉടൻ ഉദ്ഘാടനം നിർവ്വഹിക്കുമെന്നും അറിയിച്ചു. പാറ ലഭ്യത ഉറപ്പാക്കുന്നുണ്ടെന്നും അവ കൊണ്ടുവരുന്ന എല്ലാ വാഹനങ്ങളും ഇവിടെ എത്തുന്നോയെന്ന് പരിശോധിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. സ്ഥലമേറ്റെടുത്തതിൽ അഞ്ചുപേർക്ക് കൂടി പണം നൽകണമെന്നും ഉടൻ നൽകുമെന്നും അദ്ദേഹം അറിയിച്ചു.
വിഴിഞ്ഞം തുറമുഖത്തിന്റെ നിർമാണം 2023 ന് മുമ്പ് തന്നെ പൂർത്തിയാക്കാൻ കഴിയുമെന്ന് സർക്കാർ നേരത്തെ അറിയിച്ചിരുന്നു. പദ്ധതി വേഗത്തിൽ നടപ്പാക്കാൻ ആവശ്യമായ സഹായം അദാനി ഗ്രൂപ്പിന് സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുമെന്ന് തുറമുഖവകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞിരുന്നു. 2019ൽ പൂർത്തിയാക്കാൻ ലക്ഷ്യമിട്ട് ആരംഭിച്ച വിഴിഞ്ഞം തുറമുഖ നിർമാണം പല കാരണങ്ങൾ കൊണ്ട് നീണ്ടുപോകുകായിരുന്നു. ഒടുവിൽ 2023ൽ പദ്ധതി യാഥാർഥ്യമാക്കുമെന്നാണ് അദാനി ഗ്രൂപ്പ് അറിയിച്ചിരുന്നത്. നിർമാണ പ്രവൃത്തികൾ ഇപ്പോൾ അതിവേഗം പുരോഗമിക്കുന്നുണ്ടെന്നും അദാനി ഗ്രൂപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സമയത്തിന് മുമ്പ് തന്നെ പദ്ധതി യാഥാർഥ്യമാകുമെന്നും മുമ്പും മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞിരുന്നു.
Minister Ahmed Devarkovil said that the ship will start Service to Vizhinjam port by the end of this year
Adjust Story Font
16