Quantcast

ആര്യങ്കാവിൽ പിടിച്ച പാൽ ഹൈഡ്രജൻ പെറോക്‌സൈഡ് കലർന്നതെന്ന് ആവർത്തിച്ച് മന്ത്രി ചിഞ്ചു റാണി

തിരുവനന്തപുരം ഡയറി ലാബിൽ നടത്തിയ പരിശോധനയുടെ റിപ്പോർട്ട് ഭക്ഷ്യസുരക്ഷാ വകുപ്പിന് കൈമാറിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    17 Jan 2023 8:47 AM GMT

J Chinchu Rani
X

തിരുവനന്തപുരം: ആര്യങ്കാവിൽ പിടിച്ച പാൽ ഹൈഡ്രജൻ പെറോക്‌സൈഡ് കലർന്നതെന്ന പ്രസ്താവന ആവർത്തിച്ച് മന്ത്രി ചിഞ്ചു റാണി. കേന്ദ്ര ഭക്ഷ്യവകുപ്പാണ് ഇനി ഇക്കാര്യത്തിൽ അന്വേഷണം നടത്തേണ്ടത്. തിരുവനന്തപുരത്തെ ലാബിൽ ഇതിന്റെ സാമ്പിളുകൾ അയച്ച് പരിശോധിച്ചു. റിപ്പോർട്ട് ഭക്ഷ്യസുരക്ഷാ വകുപ്പിനും കൈമാറിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

രാവിലെ 5.30നാണ് പാലിൽ രാസവസ്തു കലർന്നതായി കണ്ടെത്തിയത്. ഹൈഡ്രജൻ പെറോക്‌സൈഡ് ആറു മണിക്കൂർ കഴിഞ്ഞാൽ പാലിൽനിന്ന് അപ്രത്യക്ഷമാകും. ആറു മണിക്കൂർ കഴിഞ്ഞ് പരിശോധിച്ചാൽ ഇക്കാര്യം പിന്നീട് വ്യക്തമാവില്ല, ഇക്കാര്യവും ആരോഗ്യവകുപ്പിനെ അറിയിച്ചിരുന്നു. ക്ഷീരവികസന വകുപ്പിന് ഇക്കാര്യത്തിൽ നടപടിയെടുക്കാൻ സാധിക്കില്ല, ഭക്ഷ്യസുരക്ഷാ വകുപ്പാണ് നടപടി സ്വീകരിക്കേണ്ടത്. മന്ത്രിമാർ തമ്മിലോ വകുപ്പുകൾ തമ്മിലോ തർക്കങ്ങളില്ലെന്നും മന്ത്രി പറഞ്ഞു.

സ്റ്റേറ്റ് ഡയറി ലാബിലെ പരിശോധനാ റിപ്പോർട്ട് ക്ഷീരവികസന വകുപ്പ് പുറത്തുവിടാത്തതിനെതിരെ പരാതി ഉയർന്നിരുന്നു. ഈ റിസൽട്ടുമായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലാബിലെ പരിശോധനാ റിപ്പോർട്ട് താരതമ്യപ്പെടുത്താൻ തയ്യാറാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.

TAGS :

Next Story