Quantcast

‘ഓരോ ക്ഷേത്രത്തിനും ഓരോ ആചാരങ്ങളുണ്ട്​’; മുഖ്യമന്ത്രിയെ തള്ളി മന്ത്രി ഗണേഷ്​ കുമാർ

‘മാറ്റങ്ങൾ വേണമെങ്കിൽ ദേവപ്രശ്നം വെച്ച് നോക്കണം’

MediaOne Logo

Web Desk

  • Updated:

    2025-01-04 08:50:10.0

Published:

4 Jan 2025 6:53 AM GMT

kb ganesh kumar and pinarayi vijayan
X

കോഴിക്കോട്​: ഷർട്ട് ഊരി ക്ഷേത്രത്തിൽ കയറുന്നതുമായി ബന്ധപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയ​െൻറ പ്രസ്താവന തള്ളി ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ. ഓരോ ക്ഷേത്രത്തിനും ഓരോ ആചാരങ്ങളുണ്ട്. അത്​ നിശ്ചയിക്കുന്നത്​ അവിടത്തെ തന്ത്രിമാരാണ്​. അതനുസരിച്ച്​ പോകാൻ കഴിയുന്നവർ പോയാൽ മതി. മാറ്റങ്ങൾ വേണമെങ്കിൽ തന്ത്രിമാരുമായി ചർച്ച ചെയ്​തും ദേവപ്രശ്നം വെച്ച് നോക്കണമെന്നും മന്ത്രി പറഞ്ഞു.

‘നമ്മുടെ നാട്ടിൽ നിലനിന്നിരുന്ന പല ആചാരങ്ങളിലും മാറ്റം വന്നിട്ടുണ്ട്. വസ്ത്രം ഊരി മാത്രമെ ക്ഷേത്രങ്ങളിൽ പോകാവൂ എന്ന ആചാരം മാറ്റണം’ എന്നായിരുന്നു പിണറായി വിജയ​െൻറ പ്രസ്​താവന. ശിവഗിരി തീർഥാടന മഹാസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

TAGS :

Next Story