റേഷൻ കാർഡ് മസ്റ്ററിങ് താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് മന്ത്രി ജി.ആര്‍ അനില്‍
മഞ്ഞനിറമുള്ള കാർഡുകാർക്ക് സാധ്യമായാൽ മസ്റ്ററിംഗ് നടത്താം
ജി.ആര്‍ അനില്‍
തിരുവനന്തപുരം: റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്ന മസ്റ്ററിങ് താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ. മഞ്ഞനിറമുള്ള കാർഡുകാർക്ക് സാധ്യമായാൽ മസ്റ്ററിംഗ് നടത്താം.
അരിവിതരണവും മസ്റ്ററിങ്ങും ഒന്നിച്ച് നടത്തിയാൽ സാങ്കേതിക പ്രശ്നം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. നൂറുകണക്കിന് ആളുകളാണ് മസ്റ്ററിങ് നടത്താൻ റേഷൻകടകളിൽ രാവിലെ എത്തിയത്. ഇപ്പോഴത്തെ സർവർ മാറ്റാതെ പ്രശ്നം പരിഹരിക്കാൻ ആകില്ലെന്ന് വ്യാപാരികൾ പറയുന്നു.
റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്ന മസ്റ്ററിങ് രാവിലെ മുടങ്ങിയിരുന്നു. റേഷൻ വിതരണം ഇന്നുമുതൽ മൂന്ന് ദിവസത്തേക്ക് നിർത്തിവെച്ചാണ് മസ്റ്ററിങ് നടത്താൻ തീരുമാനിച്ചത്. ഇപ്പോഴത്തെ സർവർ മാറ്റാതെ പ്രശ്നം പരിഹരിക്കാൻ ആകില്ലെന്ന് വ്യാപാരികൾ പറയുന്നു. നൂറുകണക്കിന് ആളുകളാണ് മസ്റ്ററിങ് നടത്താൻ റേഷൻകടകളിൽ രാവിലെ എത്തിയത് .
Adjust Story Font
16