തൃശൂർ പൂരം വെടിക്കെട്ടിലുണ്ടായ പ്രതിസന്ധിയിൽ പരിശോധന നടത്തും- മന്ത്രി കെ.രാജൻ
പൊലീസിന് വീഴ്ചയുണ്ടായോയെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് മന്ത്രി പറഞ്ഞു.
തൃശൂർ: തൃശൂർ പൂരം വെടിക്കെട്ടിലുണ്ടായ പ്രതിസന്ധിയിൽ പരിശോധന നടത്തുമെന്ന് മന്ത്രി കെ.രാജൻ. പൊലീസിന് വീഴ്ചയുണ്ടായോയെന്ന് ഇപ്പോൾ പറയാനാകില്ല. പൂരത്തിനിടെയുണ്ടായ പ്രശ്നങ്ങളെല്ലാം പരിഹരിച്ചുവെന്നും മന്ത്രി പറഞ്ഞു.
പൊലീസ് നിയന്ത്രണം ഏർപ്പെടുത്തിയതിനെ തുടർന്നുള്ള തർക്കമാണ് തൃശൂർ പൂരത്തിൽ പ്രതിസന്ധി സൃഷ്ടിച്ചത്. പൂരം കാണാനെത്തിയവരെ പൊലീസ് ബാരിക്കേഡുവെച്ച് തടഞ്ഞതിൽ പ്രതിഷേധിച്ച് തിരുവമ്പാടി ദേവസ്വം പൂരം നിർത്തിവെക്കുകയായിരുന്നു.
തുടർന്ന്, കലക്ടറും മന്ത്രിയുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് വെടിക്കെട്ട് നടത്താൻ തീരുമാനമായത്. ആദ്യം പാറമേക്കാവിന്റെ വെടിക്കെട്ടാണ് നടന്നത്. പിന്നീട് തിരുവമ്പാടിയുടെ വെടിക്കെട്ടും നടന്നു. പൂലർച്ചെ മൂന്നുമണിക്ക് നടക്കേണ്ട വെടിക്കെട്ടാണ് നാലുമണിക്കൂർ വൈകിയത്.
Next Story
Adjust Story Font
16