Quantcast

'മന്ത്രിമാർ സതീശന്റെ വാലാട്ടികളല്ല, പ്രതിപക്ഷത്ത് ചെലവാകാത്തത് ഞങ്ങളോട് വേണ്ട"; പരിഹസിച്ച് മുഹമ്മദ് റിയാസ്

അദ്ദേഹത്തിന്റെ താളത്തിനൊത്ത് തുള്ളി മന്ത്രിപ്പണി എടുക്കാമെന്ന ഗതികേടിലേക്ക് ഇടതുപക്ഷ മന്ത്രിമാർ പോയിട്ടില്ലെന്നും റിയാസ് കൂട്ടിച്ചേർത്തു

MediaOne Logo

Web Desk

  • Published:

    16 March 2023 7:06 AM

മന്ത്രിമാർ സതീശന്റെ വാലാട്ടികളല്ല, പ്രതിപക്ഷത്ത് ചെലവാകാത്തത് ഞങ്ങളോട് വേണ്ട; പരിഹസിച്ച് മുഹമ്മദ് റിയാസ്
X

തിരുവനന്തപുരം: സ്വന്തം പാർട്ടിയിൽ ചിലവാകാത്ത താൻപ്രമാണിത്തം തങ്ങളോട് കാണിക്കേണ്ടെന്ന് വി ഡി സതീശന് മുഹമ്മദ് റിയാസിന്റെ മറുപടി. സതീശന്റെ താൻപ്രമാണിത്തത്തോട് കോൺഗ്രസുകാർക്ക് തന്നെ എതിർപ്പുണ്ട്. ബിജെപിക്കെതിരെ സമരം നടത്തിയെന്ന് തെളിയിക്കാന്‍ പത്രകട്ടിങ് ഹാജരാക്കേണ്ട ഗതികേടിലാണ് സതീശനെന്നും റിയാസ് പരിഹസിച്ചു.

"സൈബർ ലോകത്ത് മാത്രം കാണുന്ന ചില ജീവികൾ നിലവാരം താണ ചില പ്രചാരണങ്ങൾ നടത്തിയിരുന്നു. അത് ഏറ്റെടുത്തതിന് പ്രതിപക്ഷ നേതാവിനെ പ്രത്യേകം അഭിനന്ദിക്കുന്നു. പ്രതിപക്ഷ നേതാവിന്റെ ഭാരിച്ച ഉത്തരവാദിത്തങ്ങൾക്കിടെയും സൈബർ ലോകങ്ങളിൽ ഇടപെടാൻ അദ്ദേഹം പ്രത്യേകം സമയം കണ്ടെത്തുന്നുണ്ട്"; റിയാസ് പറയുന്നു.

പ്രതിപക്ഷം വ്യക്തിപരമായി മന്ത്രിമാരെ ആക്ഷേപിക്കുകയാണ്. രാഷ്ട്രീയപരമായി നേരിടാൻ കഴിയാത്തത് കൊണ്ടാണ് വ്യക്തിപരമായി ആക്രമിക്കുന്നതെന്നും റിയാസ് കുറ്റപ്പെടുത്തി. കേരളത്തിലെ മന്ത്രിമാർ പ്രതിപക്ഷ നേതാവിന്റെ വാലാട്ടികളല്ല. അദ്ദേഹത്തിന്റെ താളത്തിനൊത്ത് തുള്ളി മന്ത്രിപ്പണി എടുക്കാമെന്ന ഗതികേടിലേക്ക് ഇടതുപക്ഷ മന്ത്രിമാർ പോയിട്ടില്ലെന്നും റിയാസ് കൂട്ടിച്ചേർത്തു.

TAGS :

Next Story