Quantcast

'പുതിയ പ്രഖ്യാപനം നടത്തിയിട്ടില്ല'; തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട നോട്ടീസിന് മുഹമ്മദ് റിയാസിന്റെ മറുപടി

കോഴിക്കോട് സ്റ്റേഡിയം രാജ്യാന്തര സ്റ്റേഡിയമാക്കി മാറ്റുമെന്ന പരാമര്‍ശമാണ് വിവാദമായത്

MediaOne Logo

Web Desk

  • Updated:

    5 April 2024 1:45 PM

Published:

5 April 2024 1:44 PM

pa muhammed riyas, narendra modi
X

മുഹമ്മദ് റിയാസ്

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട നോട്ടീസിന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് മറുപടി നല്‍കി. ചട്ട ലംഘനം നടത്തിയിട്ടില്ലെന്നും പുതിയ പ്രഖ്യാപനം നടത്തിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. വീഡിയോകള്‍ പരിശോധിച്ചാല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട് സ്റ്റേഡിയം പദ്ധതി കായിക മന്ത്രി വി. അബ്ദുറഹിമാന്‍ 2023 നവംബറില്‍ പ്രഖ്യാപിച്ചതാണെന്നും താന്‍ പുതിയ പദ്ധതി പ്രഖ്യാപിച്ചിട്ടില്ലെന്നും റിയാസ് വ്യക്തമാക്കി. സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ ജനങ്ങളെ അറിയിക്കുക മന്ത്രിയുടെ ചുമതലയാണെന്നും ഇക്കാര്യങ്ങള്‍ ഇനിയും പറയുമെന്നും ജില്ലാ കളക്ടര്‍ക്ക് നല്‍കിയ മറുപടിയില്‍ മന്ത്രി അറിയിച്ചു.

കോഴിക്കോട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എളമരം കരീമിന്റെ പ്രചാരണ പരിപാടിയുടെ ഭാഗമായി റിയാസ് നടത്തിയ പ്രസംഗമാണ് വലിയ വിവാദമായത്. കോഴിക്കോട് സ്റ്റേഡിയം രാജ്യാന്തര സ്റ്റേഡിയമാക്കി മാറ്റുമെന്ന മന്ത്രിയുടെ പരാമര്‍ശം തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് കാണിച്ച് കോണ്‍ഗ്രസാണ് പരാതി നല്‍കിയത്.

TAGS :

Next Story