Quantcast

ലിംഗമാറ്റ ശസ്ത്രക്രിയക്ക് മാനദണ്ഡങ്ങളും പ്രോട്ടോക്കോളും കൊണ്ടുവരുമെന്ന് മന്ത്രി ആർ.ബിന്ദു

വിദഗ്ധ സമിതിയില്‍ ട്രാൻസ്ജെൻഡർ പ്രതിനിധിയും ഉണ്ടാകുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു

MediaOne Logo

Web Desk

  • Published:

    26 July 2021 7:28 AM GMT

ലിംഗമാറ്റ ശസ്ത്രക്രിയക്ക് മാനദണ്ഡങ്ങളും പ്രോട്ടോക്കോളും കൊണ്ടുവരുമെന്ന് മന്ത്രി ആർ.ബിന്ദു
X

ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിദഗ്ധ ഡോക്ടർമാരെ ഉൾപ്പെടുത്തി മാനദണ്ഡങ്ങളും പ്രോട്ടോക്കോളും കൊണ്ടുവരുമെന്ന് സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആർ.ബിന്ദു . വിദഗ്ധ സമിതിയില്‍ ട്രാൻസ്ജെൻഡർ പ്രതിനിധിയും ഉണ്ടാകുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. കേരളത്തിൽ കോവിഡ് വാക്സിനേഷൻ കുറവെന്ന കേന്ദ്രസർക്കാർ വാദം വസ്തുതാവിരുദ്ധമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് നിയമസഭയിൽ പറഞ്ഞു.

ട്രാൻസ്ജെൻഡർ അനന്യ കുമാരിയുടെ മരണം ഉന്നയിച്ച് ലിംഗമാറ്റ ശസ്ത്രക്രിയക്ക് പ്രോട്ടോക്കോൾ വേണമെന്ന് ചൂണ്ടിക്കാട്ടി കെ.ശാന്തകുമാരിയാണ് നിയമസഭയിൽ സബ്മിഷൻ അവതരിപ്പിച്ചത്. ലിംഗ മാറ്റ ശസ്ത്രക്രിയക്ക് നിലവിൽ സംസ്ഥാനത്ത് പ്രോട്ടോക്കോൾ ഇല്ലെന്ന് വ്യക്തമാക്കിയ മന്ത്രി ആർ ബിന്ദു ചികിത്സാ പിഴവ് അടക്കം പരിഹരിക്കേണ്ടത് സർക്കാർ ഗൗരവമായി കാണുന്നുവെന്ന് വിശദീകരിച്ചു. ശസ്ത്രക്രിയക്ക് പ്രോട്ടോക്കോൾ രൂപീകരിക്കാൻ വിദഗ്ധ സമിതി രൂപീകരിക്കും. ട്രാൻസ് ജെൻഡർ പ്രതിനിധിയും സമിതിയിലുണ്ടാകും. മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകാൻ നിർദേശം നൽകി.

കേരളത്തിൽ കോവിഡ് വാക്സിനേഷൻ കുറവെന്ന കേന്ദ്ര ആരോഗ്യമന്ത്രിയുടെ വാദം തെറ്റെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് നിയമസഭയിൽ പറഞ്ഞു . 1.29 കോടി ഒന്നാം ഡോസും 56 ലക്ഷം രണ്ടാം ഡോസുo ഇന്നലെ വരെ സംസ്ഥാനത്ത് നൽകി. ഇത് ദേശീയ ശരാശരിയെക്കാളും ഇരട്ടിയാണെന്നും ആരോഗ്യമന്ത്രി ശ്രദ്ധക്ഷണിക്കലിന് മറുപടിയായി പറഞ്ഞു. ദേശീയ പാത അതോറിറ്റിക്ക് കീഴിലുള്ള റോഡുകളുടെ അറ്റകുറ്റപണികൾക്ക് അനുമതി വൈകുന്നതിനെതിരെ കേന്ദ്ര ഗതാഗത മന്ത്രിക്ക് കത്ത് നൽകിയതായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ചോദ്യോത്തരവേളയിൽ സഭയെ അറിയിച്ചു. കുതിരാൻ തുരങ്കത്തിന്‍റെ ഒരു ടണൽ ആഗസ്ത് ഒന്നിന് തന്നെ തുറക്കാൻ സാധിക്കുമെന്ന് കരുതുന്നതായും മന്ത്രി പറഞ്ഞു.

TAGS :

Next Story