Quantcast

വനിതാ നേതാക്കളോട് ചില പുരുഷ നേതാക്കൾ മോശമായി പെരുമാറുന്നു;സി.പി.എം സമ്മേളനത്തിൽ വിമർശനവുമായി മന്ത്രി ആർ.ബിന്ദു

വനിതാ പ്രവർത്തകയുടെ പരാതിയിൽ ഷൊർണൂർ മുൻ എം.എൽ.എ പി.കെ.ശശിക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ച കാര്യം റിപ്പോർട്ടിൽ പരാമർശിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് വിമർശനം

MediaOne Logo

Web Desk

  • Published:

    3 March 2022 4:12 AM GMT

വനിതാ നേതാക്കളോട് ചില പുരുഷ നേതാക്കൾ മോശമായി പെരുമാറുന്നു;സി.പി.എം സമ്മേളനത്തിൽ വിമർശനവുമായി മന്ത്രി ആർ.ബിന്ദു
X

വനിതാ നേതാക്കളോട് ചില പുരുഷ നേതാക്കളുടെ സമീപനം മോശമാണെന്ന് മന്ത്രി ആർ.ബിന്ദു. സംസ്ഥാന സമ്മേളനത്തിലെ ചർച്ചയിലാണ് മന്ത്രി ആർ.ബിന്ദുവിന്റെ വിമർശനം. മോശം പെരുമാറ്റത്തിനെതിരെ പരാതി നൽകിയാലും ശരിയായി പരിഗണിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. വനിതാ പ്രവർത്തകയുടെ പരാതിയിൽ ഷൊർണൂർ മുൻ എം.എൽ.എ പി.കെ.ശശിക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ച കാര്യം റിപ്പോർട്ടിൽ പരാമർശിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് വിമർശനം.

യുവാക്കളെയും പുതുമുഖങ്ങളെയും ഉൾപ്പെടുത്തി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിക്കാൻ ആലോചന. 75 വയസ് മാനദണ്ഡം ബാധകമായവർക്കു പുറമേ ചില മുതിർന്ന നേതാക്കളെയും കമ്മിറ്റിയിൽനിന്ന് ഒഴിവാക്കും. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രവർത്തനം പൂർണ്ണ തൃപ്തികരമല്ലെന്ന വിമർശനം സംഘടനാ റിപ്പോർട്ടിൽ ഉണ്ടായിരുന്നു. പാർട്ടി സെന്ററായി പ്രവർത്തിക്കുന്ന നേതാക്കൾ പോലും ചുമതല വേണ്ടവിധം നിറവേറ്റുന്നില്ലെന്നായിരുന്നു വിമർശനം. ഇതു കൂടി പരിഗണിച്ചാണ് സെക്രട്ടേറിയറ്റിൽ വലിയ മാറ്റത്തിനുള്ള ആലോചന. ആനത്തലവട്ടം ആനന്ദൻ, പി.കരുണാകരൻ, കെ.ജെ.തോമസ്, എം.എം.മണി എന്നിവർ പ്രായപരിധി മാനദണ്ഡത്തിന്റെ പേരിൽ ഒഴിവാകും.

കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി.കരുണാകരനും വൈക്കം വിശ്വനും 75 വയസ്സ് പിന്നിട്ടവരാണ്. പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, എ.വിജയരാഘവൻ എന്നിവർ സെക്രട്ടേറിയറ്റിൽ തുടരും. പി.കെ.ശ്രീമതി, ഇ.പി.ജയരാജൻ, എ.കെ.ബാലൻ, എം.വി.ഗോവിന്ദൻ എന്നിവരിൽ ചിലരെ സെക്രട്ടേറിയറ്റിൽനിന്ന് മാറ്റിയേക്കാം. ഒഴിവാക്കപ്പെട്ടാലും കേന്ദ്ര കമ്മിറ്റി അംഗങ്ങളെന്ന നിലയിൽ ഇവർക്ക് സെക്രട്ടേറിയറ്റ് യോഗങ്ങളിൽ പങ്കെടുക്കാനാകും.മുതിർന്ന നേതാവും കൺട്രോൾ കമ്മിഷൻ ചെയർമാനുമായ എം.വിജയകുമാർ ആനത്തലവട്ടത്തിന്റെ ഒഴിവിൽ സെക്രട്ടേറിയറ്റിലെത്താൻ സാധ്യതയുണ്ട്.

TAGS :

Next Story