'മികച്ച സംഘാടകനും രാഷ്ട്രീയക്കാരനും'; സജി മഞ്ഞക്കടമ്പലിനെ പുകഴ്ത്തി മന്ത്രി റോഷി അഗസ്റ്റിന്‍
കോട്ടയത്ത് തെരഞ്ഞെടുപ്പ് രംഗത്ത് സജി മഞ്ഞക്കടമ്പലിൻ്റെ രാജി സജീവ ചർച്ചയായി നിലനിർത്താനാണ് എല്‍.ഡി.എഫ് ശ്രമം
കോട്ടയം: കോട്ടയത്ത് കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ നിന്നും രാജിവെച്ച സജി മഞ്ഞക്കടമ്പലിനെ പുകഴ്ത്തി മന്ത്രി റോഷി അഗസ്റ്റിനും. സജി മികച്ച സംഘാടകനും രാഷ്ട്രീയക്കാരനുമെന്ന് റോഷി ആഗസ്റ്റിൻ പറഞ്ഞു. എന്നാൽ കേരളാ കോൺഗ്രസ് എമ്മിൽ ചേർന്ന് പ്രവർത്തിക്കണമെങ്കിൽ നിലപാട് വ്യക്തമാക്കേണ്ടത് സജിയാണെന്നും റോഷി അഗസ്റ്റിൻ. നേരത്തെ ജോസ് കെ മാണിയും സജി മഞ്ഞക്കടമ്പിലിനെ പുകഴ്ത്തിയിരുന്നു.
കോട്ടയത്ത് തെരഞ്ഞെടുപ്പ് രംഗത്ത് സജി മഞ്ഞക്കടമ്പലിൻ്റെ രാജി സജീവ ചർച്ചയായി നിലനിർത്താനാണ് എല്‍.ഡി.എഫ് ശ്രമം . സജി കേരളാ കോൺഗ്രസിൽ എമ്മിൽ ചേരുമെന്ന അഭൂഹം ശക്തമായിരിക്കെ സജിയെ പുകഴ്ത്തി പാർട്ടി ചെയർമാൻ ജോസ് കെ മാണി പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സജിയെ കുറിച്ച് മന്ത്രി റോഷിയുടെ നല്ല വാക്കുകൾ. എല്ലാവർക്കും ഇടമുള്ള പാർട്ടിയാണ് കേരളാ കോൺഗ്രസ് എമ്മെന്നും റോഷി പറഞ്ഞു.
കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിലേക്ക് ഇനി മടക്കമില്ലെന്ന് സജി വ്യക്തമാക്കിയിരുന്നു. തെരത്തെടുപ്പ് വേളയിൽ തന്നെ സജിയെ തങ്ങളുടെ പാളയത്തിലെത്തിക്കാനാണ മാണി വിഭാഗം നീക്കം. മന്ത്രി വി.എൻ വാസവൻ അടക്കമുള്ള സി.പി.എം നേതാക്കളും സജി മഞ്ഞക്കടമ്പലിനെ പ്രശംസിച്ച് സംസാരിച്ചിരുന്നു.
Adjust Story Font
16