Quantcast

സിനിമ, സീരിയൽ നയം ആറ് മാസത്തിനുള്ളിൽ കൊണ്ടുവരുമെന്ന് മന്ത്രി സജി ചെറിയാൻ

ഹേമ കമ്മീഷന്റെ തുടർച്ചയായുള്ള ഈ നയം മേഖലയിൽ വലിയ മാറ്റം കൊണ്ടുവരുമെന്നാണ് കരുതുന്നതെന്ന് മന്ത്രി പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    11 Sep 2023 8:34 AM

Published:

11 Sep 2023 8:30 AM

Minister Saji Cherian
X

തിരുവനന്തപുരം: ടെലിവിഷൻ, സീരിയൽ രംഗത്തെ വനിതകൾ നേരിടുന്ന പ്രശ്‌നങ്ങൾപരിഹരിക്കാൻ സിനിമ, സീരിയൽ നയം ആറ് മാസത്തിനുള്ളിൽ കൊണ്ടുവരുമെന്ന് മന്ത്രി സജി ചെറിയാൻ. ഒരുപാട് പ്രശ്‌നങ്ങൾ ഉള്ള മേഖല ആയതിനാൽ നിയമം നടപ്പാക്കുന്നതിന് കുറെ പരിമിതികളുണ്ട്. ഹേമ കമ്മീഷന്റെ തുടർച്ചയായുള്ള ഈ നയം മേഖലയിൽ വലിയ മാറ്റം കൊണ്ടുവരുമെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു. സിനിമ, ടെലിവിഷൻ സീരിയൽ രംഗത്ത് അവസാനിപ്പിക്കേണ്ടതായ കുറെ സ്ത്രീ വിരുദ്ധ നിലപാടുണ്ടെന്നുള്ളത് സത്യമാണെന്നും മന്ത്രി കൂട്ടിചേർത്തു.

TAGS :

Next Story