Quantcast

കരിപ്പൂരിലെ റൺവേ നവീകരണം ഹജ്ജ് സര്‍വീസുകളെ ബാധിക്കില്ലെന്ന് മന്ത്രി വി അബ്ദുറഹ്മാൻ

ഹജ്ജ് പുറപ്പെടൽ കേന്ദ്രമായി കരിപ്പൂർ, കണ്ണൂർ വിമാനത്താവളങ്ങളെ കൂടി ഉൾപ്പെടുത്തിയത് തീർത്ഥാടകർക്ക് ഗുണകരമാകുമെന്നും മന്ത്രി പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2023-02-12 01:36:48.0

Published:

12 Feb 2023 1:30 AM GMT

breaking news malayalam, Minister V Abdur Rahman, renovation of the runway, Hajj services,
X

മലപ്പുറം: കരിപ്പൂരിലെ റൺവേ നവീകരണം ഹജ്ജ് തീർത്ഥാടന വിമാന സർവീസുകളെ ബാധിക്കില്ലെന്ന് മന്ത്രി വി അബ്ദുറഹ്മാൻ. ഹജ്ജ് പുറപ്പെടൽ കേന്ദ്രമായി കരിപ്പൂർ, കണ്ണൂർ വിമാനത്താവളങ്ങളെ കൂടി ഉൾപ്പെടുത്തിയത് തീർത്ഥാടകർക്ക് ഗുണകരമാകുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിൽ കൊച്ചി, കരിപ്പൂർ, കണ്ണൂർ വിമാനത്താവളങ്ങളാണ് ഹജ്ജ് എംബാർക്കേഷൻ പോയിന്റായി തെരഞ്ഞെടുത്തത്.

സംസ്ഥാനത്തെ ഹജ്ജ് തീർത്ഥാടകരിൽ ഭൂരിപക്ഷവും മലബാർ മേഖലയിൽ നിന്നായതിനാൽ കണ്ണൂരും, കരിപ്പൂരും ഉൾപ്പെട്ടത് തീർത്ഥാടകർക്ക് ഗുണകരമാകും. ഇത്തവണ സർക്കാർ ക്വാട്ട 80 ശതമാനമാക്കിയതോടെ കൂടുതൽ പേർക്ക് ഹജ്ജിന് അവസരം ലഭിക്കുമെന്നും, ക്വാട്ട വർധിപ്പിക്കണമെന്ന നിർദേശം സംസ്ഥാന സർക്കാർ നൽകിയിരുന്നതായും മന്ത്രി വി. അബ്ദുറഹ്മാൻ പറഞ്ഞു. കരിപ്പൂരിൽ റൺവേ നവീകരണം നടക്കുന്നത് ഹജ്ജ് വിമാനങ്ങളെ ബാധിക്കില്ലെന്നും മന്ത്രി വിശദീകരിച്ചു.

അതേ സമയം കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജിനുളള അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു. മാർച്ച് 10 വരെ ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസരം. മൂന്ന് കാറ്റഗറി ആണ് അപേക്ഷകർക്ക് ഇത്തവണയുള്ളത്, ജനറൽ കാറ്റഗറി , 70 വയസ്സിനു മുകലിലുള്ളവർ , ലേഡീസ് വിതൗട്ട് മെഹ്റം എന്നിങ്ങനെയാണ് അപേക്ഷകൾക്കുള്ള കാറ്റഗറി.

TAGS :

Next Story