മന്ത്രി വി എസ് സുനില്‍ കുമാറിന് രണ്ടാമതും കോവിഡ്
മന്ത്രിയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൃഷിമന്ത്രി വി എസ് സുനില്‍ കുമാറിന് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. മന്ത്രിയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകനും കോവിഡ് പോസിറ്റീവാണ്.
കോവിഡ് വാക്‌സിന്‍ എടുക്കാന്‍ മന്ത്രി ഏപ്രില്‍ 15ന് ബുക്ക് ചെയ്തിരുന്നതാണ്. ജലദോഷവും മണമില്ലായ്മയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ടെസ്റ്റ് ചെയ്തത്. സുനില്‍ കുമാറിന് കഴിഞ്ഞ സെപ്തംബറിലാണ് ആദ്യം കോവിഡ് ബാധിച്ചത്. നേരത്തെ കോവിഡ് വന്ന സാഹചര്യത്തില്‍ അതീവ ശ്രദ്ധയോടെയാണ് പൊതുപരിപാടികളില്‍ പങ്കെടുത്തിരുന്നത്. എങ്കിലും വീണ്ടും കോവിഡ് ബാധിച്ചു നിലവില്‍ ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഇല്ലെങ്കിലും കോവിഡ് വിമുക്തരാകുന്നത് വരെ ആശുപത്രിയില്‍ തുടരുമെന്ന് മന്ത്രി വ്യക്തമാക്കി.
ഈ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിക്കുന്ന പരിശോധനകള്‍ നടത്തണമെന്നും സ്വയം നിരീക്ഷണത്തില്‍ പോകണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു. നമ്മുടെ രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം ആണ് ഇപ്പോഴുള്ളത്. അതീവ ജാഗ്രത വേണ്ട സന്ദര്‍ഭമാണിത്. അതുകൊണ്ട് എല്ലാവരും വലിയ ശ്രദ്ധയും ജാഗ്രതയും പുലര്‍ത്തേണ്ടതുണ്ട്. സര്‍ക്കാരും ആരോഗ്യ വകുപ്പും നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് കോവിഡിന്റെ രണ്ടാം തരംഗത്തെ നമുക്ക് അതിജീവിക്കാമെന്നും മന്ത്രി വ്യക്തമാക്കി.
Adjust Story Font
16