Quantcast

'സലീം കുമാർ നടത്തിയത് ഹീനമായ പരാമർശം; പിൻവലിക്കണം'; പ്രതികരണവുമായി മന്ത്രി ശിവൻകുട്ടി

''കെ. രാധാകൃഷ്ണൻ ജനങ്ങൾ മികച്ച ഭൂരിപക്ഷത്തിൽ ജയിപ്പിച്ച ജനനേതാവാണ്. ഒരു കാര്യവുമില്ലാതെയാണ് സലീം കുമാർ അദ്ദേഹത്തെ വിവാദത്തിലേയ്ക്ക് വലിച്ചിഴച്ചത്.''

MediaOne Logo

Web Desk

  • Published:

    4 Aug 2023 4:16 PM GMT

Minister V Sivankutty against the actor Salim Kumar, Minister V Sivankutty against Salim Kumar, Minister V Sivankutty, Salim Kumar, Devaswom Minister K Radhakrishnan, AN Shamseer controversy, myth controversy
X

സലീം കുമാര്‍, മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം: സ്പീക്കർ എ.എൻ ഷംസീറിന്റെ വിവാദപരാമർശത്തിൽ നടൻ സലീം കുമാർ നടത്തിയ പ്രതികരണത്തിനെതിരെ മന്ത്രി വി. ശിവൻകുട്ടി. ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനെ മിത്തിസം വകുപ്പ് മന്ത്രി എന്നു വിളിച്ചതു ശരിയായില്ല. ഹീനമായ പരാമർശം സലീം കുമാർ പിൻവലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

മിത്തും റിയാലിറ്റിയും തമ്മിലുള്ള സംഘർഷം നിലനിൽക്കുമ്പോൾ റിയാലിറ്റിയുടെ വിജയത്തിനുവേണ്ടി ദേവസ്വം വകുപ്പ് മന്ത്രിയെ മിത്തിസം വകുപ്പ് മന്ത്രി എന്നു വിളിച്ചു തുടങ്ങണമെന്നാണ് നേരത്തെ സലീം കുമാർ ആവശ്യപ്പെട്ടിരുന്നത്. ഭണ്ഡാരത്തിൽനിന്നു കിട്ടുന്ന പണത്തെ മിത്തുമണി എന്നും വിളിക്കണമെന്നും അദ്ദേഹം പരിഹസിച്ചു. മാറ്റങ്ങൾ ഭരണസിരാകേന്ദ്രങ്ങളിൽനിന്നു തന്നെ തുടങ്ങണമെന്നും സലീം കുമാർ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ, മന്ത്രി കെ. രാധാകൃഷ്ണനെ മിത്തിസം വകുപ്പ് മന്ത്രി എന്നും നടവരവിനെ മിത്തുമണി എന്നും പരാമർശിച്ചത് ഒട്ടും ശരിയായില്ലെന്ന് ശിവൻകുട്ടി ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. സലീം കുമാറിനെ പോലുള്ള ഒരാൾ ഇത്തരം ഹീനമായ പരാമർശം നടത്തരുതായിരുന്നു. കെ. രാധാകൃഷ്ണൻ ജനങ്ങൾ മികച്ച ഭൂരിപക്ഷത്തിൽ ജയിപ്പിച്ച ജനനേതാവാണ്. ഒരു കാര്യവുമില്ലാതെയാണ് സലീം കുമാർ അദ്ദേഹത്തെ വിവാദത്തിലേയ്ക്ക് വലിച്ചിഴച്ചത്.

സലീം കുമാർ ഈ പരാമർശം പിൻവലിക്കുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും ശിവൻകുട്ടി ആവശ്യപ്പെട്ടു.

Summary: ''Calling Devaswom Minister K Radhakrishnan as Mythism minister is not in good taste, should withdraw the heinous remark'': Kerala education minister V Sivankutty asks the actor Salim Kumar

TAGS :

Next Story