Quantcast

കലോത്സവം സ്വാഗത ഗാനത്തിന് പ്രമുഖ നടി 5 ലക്ഷം രൂപ ആവശ്യപ്പെട്ടു; പണത്തോടുള്ള ആർത്തിയെന്ന് മന്ത്രി വി.ശിവന്‍കുട്ടി

നടിയുടെ പേര് പറയാതെയായിരുന്നു മന്ത്രിയുടെ പരാമര്‍ശം

MediaOne Logo

Web Desk

  • Updated:

    2024-12-09 07:49:52.0

Published:

9 Dec 2024 5:13 AM GMT

v sivankutty
X

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവ സ്വാഗതഗാനം ചിട്ടപ്പെടുത്തുന്നതിന് പണംആവശ്യപ്പെട്ട നടിക്കെതിരെ വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി രംഗത്ത്. കലോത്സവത്തിലൂടെ വളർന്നുവന്ന നടി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടത് അഹങ്കാരമെന്നാണ് മന്ത്രിയുടെ കുറ്റപ്പെടുത്തൽ. പണം ചോദിച്ചതിനെ തുടർന്ന് നടിയെ ഒഴിവാക്കിയെന്നും മന്ത്രി തുറന്നടിച്ചു.

ഇന്നലെ വെഞ്ഞാറമൂട് നടന്ന ഒരു പൊതു പരിപാടിക്കിടയാണ് മന്ത്രി നടിക്കെതിരെ ആഞ്ഞടിച്ചത്. ജനുവരി നാല് മുതൽ ആണ് തിരുവനന്തപുരത്ത് സംസ്ഥാന സ്കൂൾ കലോത്സവം നടക്കുന്നുണ്ട്. ഈ കലോത്സവത്തിന്‍റെ അവതരണ ഗാനം ചിട്ടപ്പെടുത്താൻ വിദ്യാഭ്യാസ വകുപ്പ് ഒരു നടിയെ സമീപിച്ചു. ഗാനം ചെയ്യാം എന്ന ഏറ്റ അവർ അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടതാണ് മന്ത്രിയെ ചൊടിപ്പിച്ചത്. കലോത്സവത്തിലൂടെ വളർന്ന് താരമായ നടിക്ക് അഹങ്കാരവും പണത്തിനോട് ആർത്തിയും എന്നായിരുന്നു വിമർശനം

നടിയുടെ ആവശ്യം വേദന ഉണ്ടാക്കി എന്നു സൂചിപ്പിച്ച മന്ത്രി അവരെക്കൊണ്ട് ഗാനം തയ്യാറാക്കേണ്ട എന്ന് തീരുമാനിച്ചെന്നും വേദിയിൽ പറഞ്ഞു. സംഭവം വിവാദമായതോടെ മന്ത്രിയെ പിന്തുണച്ചും എതിർത്തും വിവിധ മേഖലയിൽ നിന്നുള്ളവർ രംഗത്തെത്തിയിട്ടുണ്ട്. മന്ത്രി തന്‍റെ വിഷമമാണ് പ്രകടിപ്പിച്ചതെന്ന് വേദിയിൽ ഉണ്ടായിരുന്ന നടൻ സുധീർ കരമന മീഡിയവണിനോട് പറഞ്ഞു. ജോലി ചെയ്യാൻ കൂലി ചോദിച്ചത് തെറ്റാണോ എന്നതാണ് മറുവശത്ത് നിന്നുയരുന്ന ചോദ്യം.


TAGS :

Next Story