വിസ്മയയുടെ വീട് സന്ദർശിച്ച് മന്ത്രി വീണ ജോർജ്
സ്ത്രീധനത്തിന്റെ പേരിൽ ഇനി ഒരു പെൺജീവനും നഷ്ടപ്പെടരുതെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. അതീവ ഗൗരവത്തോടെയാണ് വിഷയം കാണുന്നതെന്നും പഴുതുകളടച്ചുള്ള അന്വേഷണവും നടപടികളും ഉണ്ടാകുമെന്നും അവർ ഫേസ്‌ബുക്കിൽ കുറിച്ചു. കൊല്ലത്ത് ഭർതൃഗൃഹത്തിൽ മരിച്ച വിസ്മയയുടെ വീട് മന്ത്രി സന്ദർശിച്ചു.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം :
ഭർതൃ ഗൃഹത്തിൽ മരിച്ച വിസ്മയയുടെ കൊല്ലം നിലമേലുള്ള കുടുംബ വീട്ടിലെത്തി മാതാപിതാക്കളെയും സഹോദരനെയും സന്ദർശിച്ചു. 24 വയസ്സ് വരെ മാത്രം ജീവിതമുണ്ടായിരുന്ന ആ പെണ്‍കുട്ടി സ്ത്രീധന സമ്പ്രദായത്തിൻ്റെ ഇരയാണ്. സ്ത്രീധനത്തിന്റെ പേരില്‍ വിസ്മയക്ക് ഭര്‍ത്താവില്‍ നിന്നും പീഡനമേറ്റിരുന്നുവെന്നാണ് കുടുംബം വെളിപ്പെടുത്തുന്നത് . അർച്ചന സുചിത്ര എന്നീ രണ്ട് പെൺകുട്ടികളുടെ അസ്വാഭാവിക മരണങ്ങളും ഈ ദിവസങ്ങളിൽ ഉണ്ടായി. അതീവ ഗൗരവത്തോടെയാണ് ഈ വിഷയം കാണുന്നത്. പഴുതുകളടച്ചുള്ള അന്വേഷണവും നടപടികളും ഉണ്ടാകും.
സ്ത്രീധനത്തിന്റെ പേരില്‍ ഇനി ഒരു പെണ്‍ജീവനും ഇവിടെ നഷ്ടപ്പെടരുത്. അതിനായി നമുക്ക് ഒരുമിച്ച് നില്‍ക്കാം.
Adjust Story Font
16