Quantcast

'മുന്നിലുള്ളത് ജനങ്ങളോടുള്ള ഉത്തരവാദിത്വം, വിവാദങ്ങൾക്ക് സമയമില്ല'; ഡെപ്യൂട്ടി സ്പീക്കർക്ക് മന്ത്രി വീണാ ജോർജിന്റെ മറുപടി

പതിവായി അവഗണിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാരിന്റെ എന്റെ കേരളം പ്രദർശന മേളയുടെ ഉദ്ഘാടനത്തിൽ ഡെപ്യൂട്ടി സ്പീക്കർ പങ്കെടുത്തിരുന്നില്ല

MediaOne Logo

Web Desk

  • Published:

    16 May 2022 1:40 PM GMT

മുന്നിലുള്ളത് ജനങ്ങളോടുള്ള ഉത്തരവാദിത്വം, വിവാദങ്ങൾക്ക് സമയമില്ല; ഡെപ്യൂട്ടി സ്പീക്കർക്ക് മന്ത്രി വീണാ ജോർജിന്റെ മറുപടി
X

തിരുവനന്തപുരം: ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ പരാതിക്ക് മന്ത്രി വീണാ ജോർജിന്റെ മറുപടി. മന്ത്രിയെന്ന നിലയിൽ ഉത്തരവാദിത്വങ്ങൾ ഏറെയുണ്ട്. അതിനിടയിൽ മറ്റ് വിവാദങ്ങൾക്ക് സമയമില്ല. മുന്നിലുള്ളത് ജനങ്ങളും അവരോടുള്ള ഉത്തരവാദിത്വവും മാത്രമാണെന്ന് വീണാ ജോർജ് പറഞ്ഞു

വീണ ജോർജിനെതിരെ രൂക്ഷവിമർശനവുമായി ഡെപ്യൂട്ടി സ്പീക്കർ രംഗത്തെത്തിയിരുന്നു. പത്തനംതിട്ട ജില്ലയുടെ ചുമതലയുള്ള വീണാ ജോർജ് കൂടിയാലോചനകൾ നടത്തുന്നില്ലെന്നും വിളിച്ചാൽ ഫോൺ എടുക്കാറില്ലെന്നുമായിരുന്നു അടൂർ എംഎൽഎ കൂടിയായ ചിറ്റയം ഗോപകുമാറിന്റെ ആരോപണം. പതിവായി അവഗണിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാരിന്റെ എന്റെ കേരളം പ്രദർശന മേളയുടെ ഉദ്ഘാടനത്തിൽ ഡെപ്യൂട്ടി സ്പീക്കർ പങ്കെടുത്തിരുന്നില്ല.

അധ്യക്ഷത വഹിക്കേണ്ട പരിപാടിയെക്കുറിച്ച് അറിയിപ്പ് കിട്ടിയതു തലേന്നുരാത്രിയാണ്. അതുകൊണ്ട് കൂടിയാണ് സർക്കാരിന്റെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ച് ജില്ലാ സ്റ്റേഡിയത്തിൽ നടത്തുന്ന എന്റെ കേരളം പ്രദർശന മേളയുടെ ഉദ്ഘാടനത്തിൽ പങ്കെടുക്കാതിരുന്നത്. യുഡിഎഫ് സർക്കാരിന്റെ കാലത്തു പോലും ഇതുപോലെ അവഗണിക്കപ്പെട്ടിട്ടില്ല.

അടൂർ മണ്ഡലത്തിലെ പരിപാടികൾ ആരോഗ്യമന്ത്രി അറിയിക്കാറില്ല. ഔദ്യോഗിക ആവശ്യങ്ങൾക്കു പലതവണ വിളിച്ചിട്ടുണ്ടെങ്കിലും ഫോൺ എടുത്തിട്ടേയില്ല. ഈ കാര്യങ്ങളെല്ലാം സിപിഎം ജില്ലാ നേതൃത്വത്തെ അറിയിച്ചെങ്കിലും നടപടി ഉണ്ടാകാത്തതുകൊണ്ടാണ് തുറന്നു പറയുന്നതെന്നും ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞിരുന്നു.

TAGS :

Next Story