മന്ത്രി വാസവന്റെ കാർ പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചു; ഗൺമാന് പരിക്ക്
കോട്ടയം പാമ്പാടി ഒൻപതാം മൈലിലാണ് അപകടം
മന്ത്രി വിഎൻ വാസവന്റെ വാഹനം പിക്കപ്പ് വാനുമായി കൂട്ടിയിടിച്ച് അപകടം. കോട്ടയം പാമ്പാടി ഒൻപതാം മൈലിലാണ് മന്ത്രിയുടെ കാർ ജൈവമാലിന്യം കൊണ്ടുപോകുന്ന പിക്കപ്പ് വാനുമായി കൂടിയിടിച്ചത്.
അപകടത്തിൽ മന്ത്രിക്ക് പരിക്കില്ല. നിസാരമായി പരിക്കേറ്റ ഗൺമാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പാമ്പാടി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക പരിശോധനയ്ക്കുശേഷം മന്ത്രി മറ്റൊരു വാഹനത്തിൽ കോട്ടയത്തേക്ക് തിരിച്ചു.
Summary: Minister VN Vasavan's car collided with Pickup truck
Next Story
Adjust Story Font
16