Quantcast

ഓണക്കാലത്ത് ജീവനക്കാരെ പട്ടിണിക്കിടാൻ അനുവദിക്കില്ല; കെഎസ്ആർടിസി യൂണിയനുകളുമായി ഇന്ന് മന്ത്രിതല ചർച്ച

ശമ്പള വിഷയത്തിൽ ശാശ്വത പരിഹാരം വേണമെന്നാണ് യൂണിയനകളുടെ ആവശ്യം

MediaOne Logo

Web Desk

  • Published:

    16 Aug 2023 1:22 AM GMT

ഓണക്കാലത്ത് ജീവനക്കാരെ പട്ടിണിക്കിടാൻ അനുവദിക്കില്ല; കെഎസ്ആർടിസി യൂണിയനുകളുമായി ഇന്ന് മന്ത്രിതല ചർച്ച
X

തിരുവനന്തപുരം: ശമ്പള പ്രതിസന്ധിയിൽ കെഎസ്ആർടിസിയിലെ ഭരണ പ്രതിപക്ഷ യൂണിയനുകൾ സംയുക്ത പണിമുടക്ക് പ്രഖ്യാപിച്ചിരിക്കെ അംഗീകൃത യൂണിയനുകളുമായി ഇന്ന് മന്ത്രിതല ചർച്ച നടക്കും. ഗതാഗത മന്ത്രി ആൻറണി രാജുവിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ, തൊഴിൽ മന്ത്രി വി ശിവൻകുട്ടി എന്നിവരും പങ്കെടുക്കും.

ശമ്പള വിഷയത്തിൽ ശാശ്വത പരിഹാരം വേണമെന്നാണ് യൂണിയനകളുടെ ആവശ്യം. ഓണക്കാലത്തും ജീവനക്കാരെ പട്ടിണിക്കിടാൻ അനുവദിക്കില്ലെന്ന് യൂണിയനുകൾ സർക്കാരിനെ അറിയിച്ചിട്ടുണ്ട്.

പുതുപ്പള്ളി തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഈ മാസം 26 ന്പ്രഖ്യാപിച്ച പണിമുടക്കിൽ സിഐടിയു ടിഡിഎഫ് യൂണിയനുകളെ പിന്തിരിപ്പിക്കുകയാണ് ചർച്ചയുടെ ലക്ഷ്യം. വൈകുന്നേരം 3 മണിക്കാണ് ചർച്ച. ധനവകുപ്പ് അനുവദിച്ച 30 കോടി രൂപ നടപടിക്രമം പൂർത്തിയായി കെഎസ്ആർടിസിയുടെ അക്കൗണ്ടിൽ എത്തിയാൽ ആദ്യ ഗഡു ശമ്പളം ഇന്ന് വിതരണം ചെയ്യാൻ കഴിയും.

TAGS :

Next Story