"കെ.എസ്.ആർ.ടി.സിയുടെ സാമ്പത്തിക നില മെച്ചപ്പെടുത്തും; കപ്പൽ സർവീസുകൾ സജീവമാക്കും"
ഇന്ന് സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാർ മീഡിയവണിനോട്
ഭൂരഹിതരില്ലാത്ത കേരളം സൃഷ്ടിക്കുക എന്ന ചരിത്രസ്വപ്നം നിറവേറ്റാൻ ശ്രമിക്കുമെന്ന് റവന്യു മന്ത്രി കെ.രാജൻ. നെൽവയൽ തണ്ണീർത്തട സംരക്ഷണത്തിനായുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ കർഷകരുടെ വരുമാനത്തിൽ 50 ശതമാനത്തിലധികം വർധനവുണ്ടാക്കുകയാണ് ലക്ഷ്യമെന്ന് കൃഷി മന്ത്രി പി.പ്രസാദ് പറഞ്ഞു.അതിനാവശ്യമായ പദ്ധതികൾ ആവിഷ്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റത്തിന് ശേഷം മീഡിയവൺ സ്‌പെഷ്യൽ എഡിഷനിൽ സംസാരിക്കുകയായിരുന്നു ഇവർ.വിഴിഞ്ഞം തുറമുഖം പദ്ധതി വേഗത്തിൽ പൂർത്തിയാക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. സംസ്ഥാനത്ത് ജലപാതകളും കപ്പൽ സർവീസുകളും സജീവമാക്കുമെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.ആർ.ടി.സിയുടെ നിലച്ചു പോയ പദ്ധതികൾ പുന.ക്രമീകരിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ." KSRTC യിൽ നിന്ന് പണം ചോരാതിരിക്കാൻ ശ്രമിക്കും.സാമ്പത്തിക നില മെച്ചപ്പെടുത്തും ജീവനക്കാരെ വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകും" - അദ്ദേഹം പറഞ്ഞു
Adjust Story Font
16