ന്യൂനപക്ഷ സ്കോളർഷിപ്പുകൾ വൈകുന്നതിനെതിരെ ഫ്രറ്റേണിറ്റി പരാതി നല്‍കി
സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എം ഷെഫ്റിൻ, സെക്രട്ടറിയേറ്റ് അംഗം തശ്‍രീഫ് കെ.പി എന്നിവരുടെ നേതൃത്വത്തിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പിലാണ് പരാതി നൽകിയത്
തിരുവനന്തപുരം: 2022ലെ സംസ്ഥാന ന്യൂനപക്ഷ സ്കോളർഷിപ്പുകൾ അകാരണമായി വൈകുന്നതിനെതിരെ ഫ്രറ്റേണിറ്റി മൂവ്മെന്‍റ് പരാതി നല്‍കി. ന്യൂനപക്ഷ ക്ഷേമ വകുപ്പിലാണ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എം ഷെഫ്റിൻ, സെക്രട്ടറിയേറ്റ് അംഗം തശ്‍രീഫ് കെ.പി എന്നിവരുടെ നേതൃത്വത്തിൽ പരാതി നൽകിയത്. സാങ്കേതിക തകരാറുകൾ ഉൾപ്പെടെ പരിഹരിച്ച് അടുത്ത ആഴ്ചക്കകം സ്കോളർഷിപ്പ് അപേക്ഷ ആരംഭിക്കുമെന്ന് ഉറപ്പുനൽകിയതായി നേതാക്കള്‍ അറിയിച്ചു.
എ.പി.ജെ അബ്ദുല്‍ കലാം സ്‌കോളര്‍ഷിപ്പ്, സി.എച്ച് മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പ് , മദര്‍ തെരേസ സ്‌കോളര്‍ഷിപ്പ്, ഉറുദു സകോളര്‍ഷിപ്പ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് ആന്‍ഡ് എക്കൗണ്ടന്‍സി, കമ്പനി സെക്രട്ടറിഷിപ്പ് എന്നീ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന സകോളര്‍ഷിപ്പുകളടക്കം സര്‍ക്കാര്‍ ഇതുവരെ അപേക്ഷ ക്ഷണിച്ചിട്ടില്ല. മുടങ്ങിക്കിടക്കുന്ന പത്ത് കോടിയോളം വരുന്ന എട്ട് സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.
Summary: Fraternity Movement Kerala submits complaint against delay in the state minority scholarships of 2022 in Kerala
Adjust Story Font
16