Quantcast

എറണാകുളത്തു നിന്ന് കാണാതായ എ.എസ്.ഐ തിരിച്ചെത്തി

മാനസിക സമ്മർദം മൂലമാണ് മാറിനിന്നതെന്ന് വിശദീകരണം.

MediaOne Logo

Web Desk

  • Updated:

    30 May 2021 5:05 AM

Published:

30 May 2021 5:03 AM

എറണാകുളത്തു നിന്ന് കാണാതായ എ.എസ്.ഐ തിരിച്ചെത്തി
X

എറണാകുളത്തു നിന്ന് കാണാതായ പോലീസ് ഉദ്യോഗസ്ഥൻ തിരിച്ചെത്തി. എറണാകുളം ഹാർബർ സ്റ്റേഷനിലെ എ.എസ്.ഐ ഉത്തംകുമാറാണ് ഇന്നു രാവിലെ തിരിച്ചെത്തിയത്. ഉത്തംകുമാറിനെ കാണാനില്ലെന്ന് ഭാര്യ പള്ളുരുത്തി പൊലീസിൽ പരാതി നൽകിയിരുന്നു. മാനസിക സമ്മർദം മൂലമാണ് മാറിനിന്നതെന്നാണ് എ.എസ്.ഐ പറയുന്നത്. ഗുരുവായൂരിലേക്ക് പോയി തിരിച്ചുവന്നുവെന്നും ഉത്തംകുമാര്‍ പൊലീസിനു മൊഴി നല്‍കി.

വ്യാഴാഴ്ച, ഡ്യൂട്ടിക്കു വൈകിയെത്തിയതിന് സി.ഐ ഇദ്ദേഹത്തിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. വിശദീകരണം നൽകാൻ വെള്ളിയാഴ്ച രാവിലെ സ്റ്റേഷനിലേക്ക് പോകുകയാണ് എന്നു പറഞ്ഞു വീട്ടിൽ നിന്നിറങ്ങിയ ഉത്തംകുമാറിനെക്കുറിച്ച് പിന്നീട് ഒരു വിവരവും ഇല്ലെന്നായിരുന്നു ഭാര്യ ദീപയുടെ പരാതി. ഇതിന്‍റെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു.

TAGS :

Next Story