Quantcast

കാണാതായ മലയാളി ദമ്പതികൾ വേളാങ്കണ്ണിയിൽ മരിച്ച നിലയിൽ

ഒൻപത് ദിവസം മുമ്പാണ് ദമ്പതികളെ കാണാതായത്.

MediaOne Logo

Web Desk

  • Published:

    3 July 2024 12:31 PM

Missing Malayali couple found dead in Velankanni tamilnadu
X

തൃശൂർ: കാണാതായ മലയാളി ദമ്പതികൾ തമിഴ്നാട് വേളാങ്കണ്ണിയിൽ മരിച്ചനിലയിൽ. തൃശൂർ കൊരട്ടി തിരുമുടിക്കുന്ന് സ്വദേശികളായ ആന്റു, ജെസി എന്നിവരാണ് മരിച്ചത്. വിഷം കുത്തിവച്ചാണ് മരണമെന്ന് ബന്ധുക്കൾക്ക് വിവരം ലഭിച്ചു.

ഒൻപത് ദിവസം മുമ്പാണ് ദമ്പതികളെ കാണാതായത്. തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയിൽ കൊരട്ടി പൊലീസ് തിരോധാന കേസെടുത്ത് അന്വേഷണം നടത്തിവരവെയാണ് മരിച്ച നിലയിൽ കണ്ടെത്തിയതെന്ന വിവരം ലഭിച്ചത്.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമേ യഥാർഥ മരണകാരണം വ്യക്തമാകൂ. മരണത്തിലേക്ക് നയിക്കാനുള്ള കാരണങ്ങൾ എന്തെങ്കിലും ഉണ്ടായിരുന്നതായി ബന്ധുക്കൾക്കും അറിവില്ല. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.

TAGS :

Next Story