വയനാട് കണിയാമ്പറ്റയിൽ നിന്ന് കാണാതായ വിമിജയെയും അഞ്ച് മക്കളെയും കണ്ടെത്തി
ഗുരുവായൂർ അമ്പല പരിസരത്തുവെച്ചാണ് കണ്ടെത്തിയത്
ഗുരുവായൂർ: വയനാട് കണിയാമ്പറ്റയിൽ നിന്ന് കാണാതായ വിമിജയെയും അഞ്ച് മക്കളെയും കണ്ടെത്തി. ഗുരുവായൂർ അമ്പല പരിസരത്തുവെച്ചാണ് കണ്ടെത്തിയത്. കമ്പളക്കാട് പൊലീസ് ഷൊർണൂരിൽ നിന്ന് ഗുരുവായൂരിലേക്ക് തിരിച്ചിട്ടുണ്ട്. നേരത്തെ ഇവർ ഷൊർണൂരിൽ ബന്ധുവിന്റെ കടയിലെത്തി പണം സ്വീകരിച്ചുവെന്ന് അറിഞ്ഞതിനെ തുടർന്ന് കമ്പളക്കാട് പൊലീസ് ഷൊർണൂരിലേക്ക് എത്തിയത്.
തിങ്കളാഴ്ച മുതലാണ് വിമിജയെയും അഞ്ചു മക്കളെയും കാണാതായത്. ഇതേ തുടർന്ന് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു അന്വേഷണമാരംഭിക്കുകയായിരുന്നു. വയനാട് കണിയാമ്പറ്റയിൽ ഇവർ മുന്ന് വർഷമായി വാടകക് താമസിച്ചു വരികയായിരുന്നു. ഇവർ ഇതുപോലെ പലതവണ വീട് വിട്ട് ബന്ധു വീടുകളിലേക്കെന്നു പറഞ്ഞു പോവാറുണ്ടെങ്കിലും ഒന്നു രണ്ടു ദിവസത്തിനുള്ളിൽ വീട്ടിൽ തിരിച്ചെത്താറുണ്ടായിരുന്നു. ഇതാദ്യമായാണ് ഇത്രയും ദിവസം ഇവരെ കാണാതാകുന്നത്.
അന്വേഷണത്തിനിടെ ഇവർ രാമനാട്ടുകരയിലെ ബന്ധു വീട്ടിലെത്തിയെന്ന വിവരത്തെ തുടർന്ന് പൊലീസ് അവിടെയെത്തിയിരുന്നു. എന്നാൽ ഇവർ വയനാട്ടിലേക്കെന്ന് പറഞ്ഞ് ഇന്നലെ തന്നെ ഇവിടെ നിന്നും ഇറങ്ങിയെന്നാണ് ബന്ധുക്കളിൽ നിന്ന് അറിയാനായത്. എന്നാൽ ഇവിടെ നിന്നും ഇവർ വയനാട്ടിലേക്കല്ല പോയത്. പകരം കണ്ണൂർ ബസ് സ്റ്റാന്റിലേക്കാണ് പോയത്. കണ്ണൂർ ബസ് സ്റ്റാന്റിൽ ഇവർ നിൽക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ഇവിടെ നിന്നാണ് ഇവർ ഷൊർണൂരിലേക്ക് പോയത്.
Adjust Story Font
16