കൊല്ലത്തുനിന്ന് കാണാതായ യുവതിയെ കണ്ടെത്തി
തൃശൂരിൽ നിന്നാണ് യുവതിയെ കണ്ടെത്തിയത്
കൊല്ലം: കരുനാഗപ്പള്ളിയിൽ നിന്നും കാണാതായ യുവതിയെ കണ്ടെത്തി. തൃശൂർ ജില്ലയിൽ നിന്നാണ് കരുനാഗപ്പള്ളി സ്വദേശിനി ഐശ്വര്യയെ കണ്ടെത്തിയത്. തൃശൂരിലെ ധ്യാനകേന്ദ്രത്തിൽ നിന്നാണ് യുവതിയെ കണ്ടെത്തിയത്. നവംബർ 18 മുതൽ യുവതിയെ കാണാനില്ലെന്ന് കാട്ടി മാതാവാണ് കരുനാഗപ്പള്ളി പൊലീസിൽ പരാതി നൽകിയിരുന്നത്.
പെൺകുട്ടി റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന ദൃശ്യങ്ങൾ അൽപസമയത്തിനു മുൻപ് പുറത്തുവന്നിരുന്നു. 18ാം തീയതി രാവിലെ പത്തരയോടെ കരുനാഗപ്പള്ളി ജംഗ്ഷനിലൂടെയാണ് പോയത്.
18ാം തീയതി രാവിലെ 10 മണി വരെ യുവതി വീട്ടിലുണ്ടായിരുന്നു. പത്ത് മണിക്ക് മാതാവ് ജോലിക്ക് പോയതിന് പിന്നാലെ 10.30ഓടെ വീട്ടിലേക്ക് വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്ന് അയൽവാസികളെ വിളിച്ചെങ്കിലും വീട്ടിൽ ആരുമില്ല എന്ന മറുപടിയാണുണ്ടായത്. തുടർന്ന് ബന്ധുക്കൾ പരാതി നൽകുകയായിരുന്നു.
Next Story
Adjust Story Font
16