എയിംസ് വിഷയത്തിൽ സുരേഷ് ഗോപിക്കെതിരെ വിമർശനവുമായി എം.കെ രാഘവൻ
രാഘവൻ നടത്തുന്നത് രാഷ്ട്രീയ കളിയാണെന്ന് കെ സുരേന്ദ്രൻ ആരോപിച്ചു
കോഴിക്കോട്: എയിംസ് വിഷയത്തിൽ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്കെതിരെ വിമർശനവുമായി എം കെ രാഘവൻ. എയിംസ് എവിടെ കൊണ്ടുവരണമെന്നതിൽ സംസ്ഥാന സർക്കാറുമായി സുരേഷ് ഗോപി ആലോചന നടത്തണമെന്ന് എം കെ രാഘവൻ പറഞ്ഞു. എയിംസ് എവിടെ വേണമെന്നതിൽ 2016ൽ താൻ അഭിപ്രായം വ്യക്തമാക്കിയെന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.
എയിംസിനായി കിനാലൂരിൽ സംസ്ഥാന സർക്കാർ ഏറ്റെടുത്ത ഭൂമി കേന്ദ്രപ്രതിനിധികൾ സന്ദർശിച്ചതാണെന്നും സുരേഷ് ഗോപി പറഞ്ഞത് എന്തടിസ്ഥാനത്തിലാണെന്ന് അറിയില്ലെന്നും എം.കെ രാഘവൻ എം.പി പറഞ്ഞു. സംസ്ഥാനസർക്കാറുമായി സുരേഷ് ഗോപി ആലോചന നടത്തണം. തനിക്കിതിൽ ഒരു ദുരുദ്ദേശവുമില്ലെന്നും രാഘവൻ കൂട്ടിചേർത്തു.
എല്ലാ എംപിമാർക്കും അവരുടെ നിലപാട് ഉണ്ടെന്നും എവിടെ എന്നതിൽ ബന്ധപ്പെട്ടവർ ഉചിതമായ തീരുമാനം എടുക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. രാഘവൻ നടത്തുന്നത് രാഷ്ട്രീയ കളിയാണെന്നും സുരേന്ദ്രൻ ആരോപിച്ചു. കിനാലൂരിൽ 150 ഏക്കർ സ്ഥലമാണ് എയിംസിനായി സംസ്ഥാന സർക്കാർ ഏറ്റെടുത്തത്.
Adjust Story Font
16