Quantcast

'കെ.പി.സി.സി പുനഃസംഘടനയിൽ മാനദണ്ഡങ്ങൾ പാലിച്ചില്ല'; അതൃപ്തി പരസ്യമാക്കി എം.കെ രാഘവൻ

കൂടിയാലോചനകൾ ഇല്ലാതെയാണ് കെ.പി.സി.സി നേതൃത്വം മുന്നോട്ടുപോകുന്നതെന്ന് എം.കെ രാഘവൻ കുറ്റപ്പെടുത്തി.

MediaOne Logo

Web Desk

  • Published:

    4 Jun 2023 8:14 AM GMT

MK Raghavan dissatidfied with kpcc reorganization
X

കോഴിക്കോട്: കെ.പി.സി.സി പുനഃസംഘടനയിൽ അതൃപ്തി പരസ്യമാക്കി എം.കെ രാഘവൻ എം.പി. കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാത്ത പട്ടികയാണ് പുറത്തുവന്നത്. പട്ടികയിൽ സാമുദായിക സന്തുലിതാവസ്ഥ പാലിച്ചില്ലെന്ന് വ്യാപകപരാതിയുണ്ട്. പട്ടിക സംബന്ധിച്ച് ഓരോ മണ്ഡലത്തിലെയും എം.പിമാരോട് ആലോചിക്കണമെന്നും തീരുമാനിച്ചിരുന്നു. ഇതൊന്നുണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു.

വയനാട് നേതൃയോഗത്തിലും കൂടിയാലോചനകൾക്ക് ശേഷമേ ഭാരവാഹികളെ തീരുമാനിക്കാവൂ എന്ന് തീരുമാനിച്ചിരുന്നു. ഇതൊന്നും പാലിക്കാതെയാണ് നേതാക്കൾ മുന്നോട്ടുപോകുന്നത്. കെ.പി.സി.സി നേതൃത്വം വിഷയം ഗൗരവമായി പരിഗണിക്കണമെന്നും എം.കെ രാഘവൻ ആവശ്യപ്പെട്ടു.

TAGS :

Next Story