'മുനമ്പം ഭൂമി വഖഫ് ആണോ എന്ന് തീരുമാനിക്കേണ്ടത് കോടതി': യുഡിഎഫ് കൺവീനർ എം.എം ഹസൻ
'മുനമ്പം വിഷയത്തിൽ ആശയക്കുഴപ്പം ഇല്ല'
തിരുവനന്തപുരം: മുനമ്പം വഖഫ് ഭൂമി വിഷയത്തിൽ പ്രതിപക്ഷനേതാവ് വി.ഡി.സതീശനെ തള്ളി യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ. 'വഖഫ് ഭൂമിയാണോ എന്നതിൽ ഉത്തരം പറയേണ്ടത് UDF അല്ല, കോടതിയാണ്. പ്രതിപക്ഷ നേതാവ് പറഞ്ഞത് അദ്ദേഹത്തോട് ചോദിക്കണമെന്നും ഹസൻ പറഞ്ഞു.
'മുനമ്പം വിഷയത്തിൽ ആശയക്കുഴപ്പം ഇല്ല. വിഷയത്തിൽ ലീഗ് പറഞ്ഞത് ലീഗിന്റെ നിലപാടാണ്. മുനമ്പത്ത് കുടിയൊഴിപ്പിക്കുന്ന ഘട്ടം വന്നാൽ UDF സമരം ചെയ്യും.' ഹസൻ പറഞ്ഞു.
'വയനാടിനോടുള്ള കേന്ദ്ര അവഗണനയിൽ എൽഡിഎഫിനൊപ്പം പ്രതിഷേധിക്കാനില്ല. സർക്കാരിൻ്റെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Next Story
Adjust Story Font
16