Quantcast

'ന്യൂനപക്ഷ കാർഡ് മാറ്റി സിപിഎം സംഘ്പരിവാർ കാർഡ് ഇറക്കുന്നു'; വിമർശനവുമായി എംഎം ഹസൻ

'വർഗീയ പ്രസ്താവന ഭൂരിപക്ഷ വർഗീയ കാർഡ് ഇറക്കിയുള്ള പ്രചാരണത്തിന്റെ ഭാഗം'

MediaOne Logo

Web Desk

  • Published:

    24 Dec 2024 7:49 AM GMT

MM Hasan, A Vijayaraghavan, എംഎം ഹസൻ
X

തിരുവനന്തപുരം: സിപിഎം പിബി അംഗം എ.വിജയരാഘവന്റെ വർഗീയ പ്രസ്താവനക്കെതിരെ യുഡിഎഫ് കൺവീനർ എംഎം ഹസൻ. വർഗീയ പ്രസ്താവന ഭൂരിപക്ഷ വർഗീയ കാർഡ് ഇറക്കിയുള്ള പ്രചാരണത്തിന്റെ ഭാഗമാണെന്ന് എംഎം ഹസൻ ആഞ്ഞടിച്ചു. ന്യൂനപക്ഷ കാർഡ് മാറ്റി സിപിഎം സംഘ്പരിവാർ കാർഡ് ഇറക്കുന്നു. മുഖ്യമന്ത്രി ബിജെപിയെ തലയിലേറ്റി നടക്കുകയാണെന്നും എംഎം ഹസൻ പറഞ്ഞു.

വയനാട്ടിലെ രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ചരിത്രവിജയത്തിൽ വർഗീയത കലർത്തിയുള്ള എ വിജയരാഘവന്റെ പ്രസ്താവനക്കെതിരെ വലിയ വിമർശനമാണ് ഉയർന്നിരുന്നത്. എന്നാൽ വിജയരാഘവന്റെ പ്രസ്താവനയെ പിന്തുണച്ച് സിപിഎം നേതാക്കൾ ഒന്നാകെ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു.

എ വിജയരാഘവനെ ആര്‍എസ്എസിന്‍റെ സമുന്നത സഭയായ അഖില്‍ ഭാരതീയ പ്രതിനിധി സഭയില്‍ ഉള്‍പ്പെടുത്തുകയാണ് വേണ്ടതെന്ന് കഴിഞ്ഞ ദിവസം എംഎം ഹസൻ പറഞ്ഞിരുന്നു. ആര്‍എസ്എസിനേക്കാള്‍ വര്‍ഗീയ വിഷം ചീറ്റുന്ന സംഘടനയായി സിപിഎമ്മും അതിന്റെ നേതാക്കളും മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

TAGS :

Next Story