Quantcast

'അടിയിരിക്കുന്നിടത്തുകൊണ്ട്‌ കരണം കൊടുത്ത് അടി മേടിക്കാതിരിക്കുന്നതാണ് നല്ലത്'; ഡിസിസി പ്രസിഡന്റിന് മുന്നറിയിപ്പുമായി എം.എം മണി

ധീരജ് കൊലപാതകവുമായി ബന്ധപ്പെട്ട് മുരിക്കാശ്ശേരിയിൽ നടത്തിയ പ്രസംഗത്തിൽ നിലപാടിൽ ഉറച്ചുനിൽക്കുകയാണെന്നാണ് ഇടുക്കി ഡിസിസി പ്രസിഡന്റ് സി.പി മാത്യു പറയുന്നത്.

MediaOne Logo

Web Desk

  • Updated:

    2022-07-02 15:44:51.0

Published:

2 July 2022 3:34 PM GMT

അടിയിരിക്കുന്നിടത്തുകൊണ്ട്‌ കരണം കൊടുത്ത് അടി മേടിക്കാതിരിക്കുന്നതാണ് നല്ലത്; ഡിസിസി പ്രസിഡന്റിന് മുന്നറിയിപ്പുമായി എം.എം മണി
X

ഇടുക്കി: ഡിസിസി പ്രസിഡന്റ് സി.പി മാത്യുവിന് മുന്നറിയിപ്പുമായി എം.എം മണി. ധീരജിനെക്കുറിച്ച് സി.പി മാത്യു പറയുന്നത് തെമ്മാടിത്തരമാണ്. നിരപരാധിയായ കൊച്ചിനെ കൊന്നിട്ട് ഒരുമാതിരി വർത്താനം പറയരുത്. ധീരജിന്റെ അവസ്ഥയുണ്ടാകുമെന്നൊക്കെ പറഞ്ഞുകൊണ്ട് നടന്നാൽ ആളുകൾ കയ്യിട്ടുവാരും. ക്രമസമാധാനനില തകർന്നെന്നു പറഞ്ഞിട്ട് കാര്യമില്ല. അടിയിരിക്കുന്നിടത്തുകൊണ്ട്‌ കരണം കൊടുത്ത് അടി മേടിക്കാതിരിക്കുന്നതാണ് ഡിസിസി പ്രസിഡന്റിന് നല്ലതെന്നും എം.എം മണി പറഞ്ഞു.

അതേസമയം, ധീരജ് കൊലപാതകവുമായി ബന്ധപ്പെട്ട് മുരിക്കാശ്ശേരിയിൽ നടത്തിയ പ്രസംഗത്തിൽ നിലപാടിൽ ഉറച്ചുനിൽക്കുകയാണെന്നാണ് ഇടുക്കി ഡിസിസി പ്രസിഡന്റ് സി.പി മാത്യു പറയുന്നത്. ഇക്കാര്യത്തിൽ ഖേദപ്രകടനത്തിനില്ല. ധീരജിനെ കൊന്നത് എസ്എഫ്‌ഐക്കാരാണ്. എസ്എഫ്‌ഐക്കാർ കെഎസ്‌യു നേതാക്കളെ കുത്തുന്നതിനിടയിൽ അബദ്ധത്തിൽ ധീരജിന് കുത്തുകൊണ്ടതാണെന്ന് സി.പി മാത്യു ആവർത്തിച്ചു. കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥർക്കും ഇക്കാര്യം അറിയാം. പൊലീസ് ഉദ്യോഗസ്ഥർക്ക് ഇടതുസർക്കാർ കൂച്ചുവിലങ്ങിടുകയായിരുന്നുവെന്നും മാത്യു ആരോപിച്ചു.

തന്റെ പ്രസംഗത്തിനെതിരെ ധീരജിന്റെ കുടുംബം പൊലീസിനെ സമീപിക്കട്ടെ. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. നീതിന്യായ വ്യവസ്ഥയിൽ വിശ്വാസമുണ്ടെന്നും സി.പി.മാത്യു പറഞ്ഞു. എഞ്ചിനീയറിങ് കോളേജിൽ നടന്ന സംഭവത്തിൽ വിശദമായ അന്വേഷണമാണ് വേണ്ടത്. കോളജിൽ ലഹരി മരുന്നുകൾ എസ്എഫ്‌ഐക്കാർ ഉപയോഗിച്ചു എന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്നും സി.പി.മാത്യു വ്യക്തമാക്കി. എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി ടോണി കുര്യാക്കോസ് ഉൾപ്പെടെയുള്ളവർക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്ന് സി.പി.മാത്യു നേരത്തെ ആരോപിച്ചിരുന്നു. ജില്ലാ പഞ്ചായത്ത് അംഗം സത്യൻ, എസ്എഫ്‌ഐ നേതാക്കളായ വിഷ്ണു, ടോണി കുര്യാക്കോസ് എന്നിവരുടെ ഇടപെടൽ സംശകരമാണെന്നും സി.പി.മാത്യു ആരോപിച്ചിരുന്നു.

TAGS :

Next Story