"അയ്യോ..ഞങ്ങള് ഫ്രണ്ട്സാണ്...ബാക്കി പിന്നാലെ പാക്കലാം.."; പൊതുവേദിയിൽ ഒരുമിച്ച് എം.എം.മണിയും കെ.കെ.ശിവരാമനും
ഭൂനിയമ ഭേദഗതി ബിൽ നിയമസഭയിൽ പാസാക്കിയ മുഖ്യമന്ത്രിക്ക് ഇടുക്കിയിൽ നൽകിയ സ്വീകരണ സമ്മേളനത്തിലാണ് ഇരുവരുമെത്തിയത്.
ഇടുക്കി: മൂന്നാർ വിഷയത്തിൽ പരസ്പരം പോരടിച്ച എം.എം.മണിയും കെ.കെ.ശിവരാമനും മുഖ്യമന്ത്രിക്കൊപ്പം വേദിയിലെത്തി. ഭൂനിയമ ഭേദഗതി ബിൽ നിയമസഭയിൽ പാസാക്കിയ മുഖ്യമന്ത്രിക്ക് ഇടുക്കിയിൽ നൽകിയ സ്വീകരണ സമ്മേളനത്തിലാണ് ഇരുവരുമെത്തിയത്. സമ്മേളനത്തിനു ശേഷം ഇരുനേതാക്കളും കൈ കോർത്ത് മടങ്ങിയതും കൗതുക കാഴ്ചയായി.
എൽ.ഡി.എഫ്. ഇടുക്കി ജില്ലാ കമ്മിറ്റി ചെറുതോണിയിൽ സംഘടിപ്പിച്ച സമ്മേളന വേദിയിലാണ് ഇരുവരുമെത്തിയത്. മൂന്നാർ വിഷയത്തിൽ സി.പി.എം നിലപാടിനെ തള്ളി ശിവരാമൻ്റെ ഫേസ്ബുക്ക് പോസ്റ്റും പിന്നാലെയുള്ള എം.എം.മണിയുടെ പ്രതികരണവുമെല്ലാം വാർത്തയായിരുന്നു. ഇതിന് ശേഷം ഇരുവരും ഒരുമിച്ച് ഒരു വേദിയിലെത്തുന്നത് ആദ്യമായാണ്.
ഞങ്ങൾ തമ്മിൽ തർക്കമൊന്നുമില്ലെന്നും ബാക്കി ഒക്കെ പിന്നാലെ പാക്കലാം എന്നുമായിരുന്നു എം.എം. മണിയുടെ പ്രതികരണം. എല്ലാം മണിയാശാൻ പറഞ്ഞതുപോലെയെന്ന് കെ.കെ.ശിവരാമനും വ്യക്തമാക്കി. തമാശകൾ പറഞ്ഞ് മടങ്ങുന്നതിനിടെ വ്യത്യസ്ത നിലപാടുകൾ ഇനിയുമുണ്ടാകുമെന്ന് പറയാനും ഇരുവരും മറന്നില്ല.
Adjust Story Font
16