Quantcast

'പാർട്ടിയിലെ പ്രശ്നങ്ങൾ അറിയിച്ചപ്പോൾ എം.എം മണി അപമാനിച്ചു'; എസ് രാജേന്ദ്രന്‍റെ കത്ത് മീഡിയവണിന്

'അച്ഛനെയും അമ്മയെയും കുടുംബത്തെയും നോക്കി വീട്ടിലിരിക്കാൻ മണി പറഞ്ഞു'

MediaOne Logo

ijas

  • Updated:

    2022-01-05 06:01:37.0

Published:

5 Jan 2022 5:57 AM GMT

പാർട്ടിയിലെ പ്രശ്നങ്ങൾ അറിയിച്ചപ്പോൾ എം.എം മണി അപമാനിച്ചു; എസ് രാജേന്ദ്രന്‍റെ കത്ത് മീഡിയവണിന്
X

പാർട്ടിയിലെ പ്രശ്നങ്ങൾ അറിയിച്ചപ്പോൾ മുൻ മന്ത്രി എം.എം മണി തന്നെ അപമാനിച്ചെന്ന് എസ് രാജേന്ദ്രൻ. അച്ഛനെയും അമ്മയെയും കുടുംബത്തെയും നോക്കി വീട്ടിലിരിക്കാൻ മണി പറഞ്ഞു. എം.എം. മണി പരസ്യമായി അപമാനിക്കുമെന്ന് ഭയന്നാണ് സമ്മേളനങ്ങളിൽ നിന്നും വിട്ട് നിന്നതെന്നും രാജേന്ദ്രൻ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അയച്ച കത്തിൽ പറയുന്നു. ഇക്കാര്യങ്ങള്‍ ജില്ലാ സെക്രട്ടറിയെയും സംസ്ഥാന ഭാരവാഹികളെയും അറിയിച്ചിരുന്നതായും എസ് രാജേന്ദ്രന്‍ പറഞ്ഞു. കത്തിന്‍റെ പകർപ്പ് മീഡിയവണിന് ലഭിച്ചു.

ജില്ലാ സെക്രട്ടറിയേറ്റംഗം കെ.വി. ശശിയുടെ നേതൃത്വത്തിൽ തന്നെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടര്‍ച്ചയായി നടന്നു. ഇക്കാര്യം കേന്ദ്ര കമ്മിറ്റി അംഗങ്ങളെ അടക്കം അറിയിച്ചിരുന്നുവെന്നും എസ് രാജേന്ദ്രന്‍റെ കത്തിൽ പറയുന്നു. കെ.വി. ശശി തന്നെ തെരഞ്ഞെടുപ്പ് പ്രസംഗങ്ങളില്‍ നിന്നും മാറ്റിനിര്‍ത്തിയതായും യൂണിയന്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് അപമാനിക്കുകയും ചെയ്തു. ഇക്കാര്യങ്ങളെല്ലാം ജില്ലയിലെ മുതിര്‍ന്ന നേതാവെന്ന നിലയിലും കേന്ദ്ര കമ്മിറ്റിയംഗമെന്ന നിലയിലും എം.എം മണിയെ അറിയിച്ചിരുന്നു. എം.എല്‍.എ ഓഫീസില്‍ വെച്ച് പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ അറിയിച്ചപ്പോള്‍ അച്ഛനെയും അമ്മയെയും കുടുംബത്തെയും നോക്കി വീട്ടിലിരിക്കാനായിരുന്നു നിര്‍ദ്ദേശമെന്നും എസ് രാജേന്ദ്രന്‍ കത്തില്‍ പറയുന്നു. പാര്‍ട്ടി അംഗമായി തുടരാന്‍ അനുവദിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.

ഇന്ന് നടക്കുന്ന സിപിഎം ജില്ലാ സമ്മേളനത്തിന് ശേഷം അടുത്ത് നടക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ കത്ത് ചര്‍ച്ച ചെയ്യുമെന്നും അതിന് ശേഷം തീരുമാനമുണ്ടാകുമെന്നാണ് സൂചന.

TAGS :

Next Story