Quantcast

'ചരിത്രബോധമില്ലാത്ത വിഡ്ഢികൾ'; ഇടമലക്കുടിക്കാരെ അധിക്ഷേപിച്ച് എംഎം മണി

ഇടമലക്കുടിയിലെ ഭരണം ബിജെപി പിടിച്ചെടുത്തതിന് പിന്നാലെയാണ് മണിയുടെ പരാമർശം. സംസ്ഥാനത്തെ ആദ്യ ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ അട്ടിമറി വിജയമാണ് ബിജെപി നേടിയത്.

MediaOne Logo

Web Desk

  • Published:

    12 Dec 2021 12:30 PM GMT

ചരിത്രബോധമില്ലാത്ത വിഡ്ഢികൾ; ഇടമലക്കുടിക്കാരെ അധിക്ഷേപിച്ച് എംഎം മണി
X

തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ഇടമലക്കുടിക്കാരെ അധിക്ഷേപിച്ച് എം.എം മണി എംഎൽഎ. ഇടമലക്കുടിയിലെ പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാമർശമാണ് വിവാദമാകുന്നത്. 'ഇടമലക്കുടിയെ ഇടമലക്കുടിയാക്കിയത് തങ്ങളാണ്. അവിടെ ഇപ്പോൾ ബിജെപിയാണ് വന്നിരിക്കുന്നത്. ചരിത്ര ബോധമില്ലാത്ത വിഡ്ഢികൾ. എത്ര കോടി രൂപ മുടക്കിയാണ് അവിടെ വൈദ്യുതി എത്തിച്ചതെന്ന് അറിയാമോ? ഇനി അവര് വന്നങ്ങ് നന്നാക്കട്ടേ'- എം.എം മണി പറഞ്ഞു. മൂന്നാർ ഏരിയ സമ്മേളനത്തിലായിരുന്നു വിവാദ പ്രസ്താവന.

ഇടമലക്കുടിയിലെ ഭരണം ബിജെപി പിടിച്ചെടുത്തതിന് പിന്നാലെയാണ് മണിയുടെ പരാമർശം. സംസ്ഥാനത്തെ ആദ്യ ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ അട്ടിമറി വിജയമാണ് ബിജെപി നേടിയത്. സിപിഎമ്മിന്റെ സിറ്റിങ് സീറ്റാണ് ബിജെപി സ്ഥാനാർത്ഥിയായ ചിന്താമണി കാമരാജ് പിടിച്ചെടുത്തത്.

ഇടമലക്കുടി പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ ബിജെപി ചിന്താമണി വിജയിച്ചത് ഒറ്റവോട്ടിനാണ്. സിപിഎമ്മിലെ ശ്രീദേവി രാജമുത്തുവിനെയാണ് പരാജയപ്പെടുത്തിയത്. ചിന്താമണി-39, ശ്രീദേവി-38, കോൺഗ്രസിലെ ചന്ദ്ര പരമശിവൻ-15 എന്നിങ്ങനെയാണ് വോട്ടുനില. സിപിഎമ്മിലെ ഉത്തമ ചിന്നസ്വാമിയുടെ മരണത്തെതുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.


TAGS :

Next Story