Quantcast

തന്നെ പൊന്നാടയണിയിക്കാൻ പിണറായിക്ക് എല്ലാ അവകാശവുമുണ്ട്: മോദി

പ്രധാനമന്ത്രിയുമായി നടത്തിയ ചർച്ച സൗഹാർദപരവും പ്രോത്സാഹന ജനകവുമായിരുന്നെന്ന് പിണറായി

MediaOne Logo

Web Desk

  • Published:

    14 July 2021 4:25 AM GMT

തന്നെ പൊന്നാടയണിയിക്കാൻ പിണറായിക്ക് എല്ലാ അവകാശവുമുണ്ട്: മോദി
X

ന്യൂഡൽഹി: കോവിഡ് മഹാമാരിക്കിടയിലും മുഖ്യമന്ത്രി പിണറായി വിജയന്റെ പൊന്നാട സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തന്നെ പൊന്നാട അണിയിക്കാനുള്ള എല്ലാ അവകാശവും മുഖ്യമന്ത്രിക്ക് ഉണ്ടെന്നാണ് മോദി പറഞ്ഞത്. പൊന്നാടയണിയിക്കാൻ അനുവാദം ചോദിച്ചപ്പോഴായിരുന്നു ഈ മറുപടി. മാതൃഭൂമിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

'താങ്കൾ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. അതിനാൽ പൊന്നാട നൽകാൻ എല്ലാ അവകാശവുമുണ്ട്' -പ്രധാനമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പൊന്നാട അണിയിക്കുമ്പോൾ ഫോട്ടോ എടുക്കാൻ അദ്ദേഹം ഔദ്യോഗിക ഫോട്ടോഗ്രാഫറോട് പ്രത്യേകം നിർദേശിക്കുകയും ചെയ്തു.

'രാഷ്ട്രീയം ഭിന്നമാണെങ്കിലും വികസനവിഷയവുമായി അതൊരിക്കലും കൂട്ടിക്കുഴയ്ക്കില്ല. കേരളത്തിന്റെ വികസനം എന്റെ സ്വപ്‌നംകൂടിയാണ്. അതുകൊണ്ട് കേരളത്തിന്റെ പദ്ധതികളിലും വികസന വിഷയങ്ങളിലും ആശങ്കവേണ്ടാ' -പ്രധാനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രിയുമായി നടത്തിയ ചർച്ച സൗഹാർദപരവും പ്രോത്സാഹനജനകവുമായിരുന്നെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം പിണറായി പറഞ്ഞു. കേരളത്തിന്റെ വികസനത്തിനായി എന്തു സഹായവും നൽകാമെന്ന് പ്രധാനമന്ത്രി ഉറപ്പു നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഗെയിൽ, സിൽവർ ലൈൻ, എയിംസ് വിഷയങ്ങൾ ചർച്ചയായി. സംസ്ഥാനത്ത് കൂടുതൽ കോവിഡ് വാക്‌സിൻ അനുവദിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

TAGS :

Next Story