'ജോഡോ യാത്ര തടസപ്പെടുത്താൻ മോദി സർക്കാർ ശ്രമിക്കുകയാണ്'; അതിജീവിച്ച് മുന്നോട്ടുപോകുമെന്ന് ഖാർഗെ
'യാത്രയിലൂടെ ജനപിന്തുണ നേടാൻ രാഹുൽ ഗാന്ധിക്ക് കഴിഞ്ഞതാണ് യാത്ര തടസപ്പെടുത്താൻ കാരണം'
ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്ര നിർത്തിവെക്കില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. തടസപ്പെടുത്താൻ മോദി സർക്കാർ ശ്രമിക്കുകയാണ്. തടസങ്ങളെ അതിജീവിച്ച് മുന്നോട്ട് പോകും. ഭാരത് ജോഡോ യാത്രയിലൂടെ ജനപിന്തുണ നേടാൻ രാഹുൽ ഗാന്ധിക്ക് കഴിഞ്ഞതാണ് യാത്ര തടസപ്പെടുത്താൻ കാരണമെന്നും അദ്ദേഹം പറഞ്ഞു.
യാത്ര നാളെ ഡൽഹിയിൽ പ്രവേശിക്കാനിരിക്കെ തുടർനീക്കങ്ങൾ ചർച്ച ചെയ്യാൻ മല്ലികാർജുൻ ഖർഗെയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഖാർഗെ ഇക്കാര്യം പറഞ്ഞത്. ഭാരത് ജോഡോയുടെ ഭാഗമാകുന്നവർ മാസ്‌ക് ധരിക്കുമെന്ന് കോൺഗ്രസ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര സർക്കാർ മാർഗരേഖ ഇറക്കിയാൽ ഇത് കൃത്യമായി പാലിക്കുമെന്നും ഖാർഗെ അറിയിച്ചു.
യാത്രയിൽ പങ്കെടുത്ത ഹിമാചൽ മുഖ്യമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാതലത്തിൽ രാഹുൽ ഗാന്ധി യാത്ര നിർത്തിവക്കണമെന്ന് കേന്ദ്ര മന്ത്രി പ്രൽഹാദ് ജോഷി പറഞ്ഞു.
Adjust Story Font
16