മോദിയുടെ വർഗീയ കാമ്പയിൻ പരാജയ ഭീതിയുടെ തെളിവ്; ഷുക്കൂർ സ്വലാഹി
മതവിഭാഗങ്ങൾക്കിടയിൽ ഭിന്നിപ്പ് സൃഷ്ടിച്ച് നേട്ടം കൊയ്യാമെന്ന സ്ഥിരം സംഘ് കുതന്ത്രമാണ് പ്രധാനമന്ത്രി തൻ്റെ സ്ഥാനത്തിൻ്റെ മഹത്വം നഷ്ടപ്പെടുത്തി പ്രയോഗവൽക്കരിക്കുന്നത്.
കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാജസ്ഥാനിലെ വിവാദ വർഗീയ പ്രസംഗം വിശ്വ'ഭീരു'വിൻ്റെ പരാജയഭീതിയുടെ തെളിവെന്ന് ഐ.എസ്.എം സംസ്ഥാന ജനറൽ സെക്രട്ടറി ഷുക്കൂർ സ്വലാഹി. പത്ത് വർഷത്തെ രാജ്യഭരണത്തിൻ്റെ ഫലമായ നിർമാണാത്മക രാജ്യ പുരോഗതികളെ കുറിച്ചോ വികസനത്തെ കുറിച്ചോ ഒന്നും പറയാനില്ലാത്തതിനാൽ മതവിഭാഗങ്ങൾക്കിടയിൽ ഭിന്നിപ്പ് സൃഷ്ടിച്ച് നേട്ടം കൊയ്യാമെന്ന സ്ഥിരം സംഘ് കുതന്ത്രമാണ് പ്രധാനമന്ത്രി തൻ്റെ സ്ഥാനത്തിൻ്റെ മഹത്വം നഷ്ടപ്പെടുത്തി പ്രയോഗവൽക്കരിക്കുന്നത്.
മോദി ഭരണത്തോടുള്ള വർധിച്ച എതിർപ്പും പ്രതിപക്ഷ മുന്നണിയുടെ ഐക്യവും മികച്ച പ്രവർത്തനവും ഇത്തവണ ബിജെപിയുടെ സാധ്യതകളുടെ മേൽ നാൾക്കുനാൾ കരിനിഴൽ വീഴ്ത്തുമ്പോൾ ജയിക്കാനായി ഏത് ഹീനതയും സ്വീകരിക്കുന്ന പ്രധാനമന്ത്രിയുടെ നിലപാട് അങ്ങേയറ്റം അപലപനീയവും പ്രതിഷേധാർഹവുമാണ്.
സംഘ്പരിവാർ ചൂണ്ടകളിൽ കൊത്തി അവസരങ്ങൾ നഷ്ടപ്പെടുത്തിയിരുന്ന പ്രതിപക്ഷകക്ഷികൾ ഇത്തവണ രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ നടത്തുന്ന കാമ്പയിനുകൾ രാജ്യം നേരിടുന്ന യഥാർഥ പ്രശ്നങ്ങളെ മുൻനിർത്തിയുള്ളതാണെന്നത് ചിന്താശേഷിയുള്ള ജനതയിൽ സ്വാധീനം ചെലുത്തുമെന്ന് ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Adjust Story Font
16