മോഫിയ കേസ്, ഭർത്താവ് സുഹൈൽ ഒന്നാം പ്രതി; കുറ്റപത്രം സമർപ്പിച്ചു
സുഹൈലിന്റെ മാതാപിതാക്കളാണ് രണ്ടും മൂന്നും പ്രതികൾ
മോഫിയ പർവീൻ കേസിൽ ഭർത്താവ് സുഹൈൽ ഒന്നാം പ്രതി. സുഹൈലിന്റെ മാതാപിതാക്കളാണ് രണ്ടും മൂന്നും പ്രതികൾ. പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. ആലുവ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ അന്വേഷണ ഉദ്യോസ്ഥനായ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി രാജീവാണ് കുറ്റപത്രം സമപ്പിച്ചത്.
തൊടുപുഴ അൽ അസ്ഹർ ലോ കോളജിലെ മൂന്നാം വർഷ വിദ്യാർഥിയായ മോഫിയ പർവീനെ 2021 നവംബർ 22നു വൈകിട്ടാണു സ്വവസതിയിൽ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിന്റെയും ബന്ധുക്കളുടെയും മാനസികവും ശാരീരികവുമായ പീഡനം മൂലമാണു ജീവനൊടുക്കുന്നതെന്നു മോഫിയ ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.
കേസിൽ ഭർത്താവ് സുഹൈലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഭർതൃ മാതാപിതാക്കൾക്ക് ജാമ്യം അനുവദിച്ചു. ഇവർക്കെതിരെ ഗൗരവമായ ആരോപണങ്ങളില്ലെന്ന നിരീക്ഷണത്തോടെയാണ് ജാമ്യം അനുവദിച്ചത്. സുഹൈലിനെതിരായ ആരോപണങ്ങൾ ഗൗരവതരമെന്നാണെന്നായിരുന്നു കോടതി നിരീക്ഷണം.
Adjust Story Font
16