മോഫിയയുടെ മരണം; വസ്തുതകൾ പുറത്തുവരാൻ കുറച്ചു കൂടി കാത്തിരിക്കണമെന്ന് പ്രതി സുഹൈൽ
തെളിവെടുപ്പിനായി വീട്ടിലെത്തിപ്പോഴായിരുന്നു സുഹൈലിന്റെയും കുടുംബത്തിന്റെയും പ്രതികരണം
മോഫിയയുടെ ആത്മഹത്യ സംബന്ധിച്ച് വസ്തുതകൾ പുറത്തുവരാൻ കുറച്ചു കൂടി കാത്തിരിക്കണമെന്ന് പ്രതിയായ ഭർത്താവ് സുഹൈൽ. തെളിവെടുപ്പിനായി നെല്ലിക്കുഴിയിലെ വീട്ടിൽ എത്തിച്ചപ്പോഴാണ് ഇയാളുടെ പ്രതികരണം. മാധ്യമങ്ങളോട് ഒരുപാട് കാര്യങ്ങൾ പറയാനുണ്ടെന്നും സത്യം നിങ്ങൾ അറിഞ്ഞിട്ടില്ലെന്നും സുഹൈലും കുടുംബവും പ്രതികരിച്ചു.
സുഹൈലിനൊപ്പം മാതാപിതാക്കളായ റുഖിയയെയും യൂസഫിനേയും തെളിവെടുപ്പിന് എത്തിച്ചു. ഗാർഹിക പീഡനം നടന്നത് നെല്ലിക്കുഴിയിലെ വീട്ടിൽ വെച്ചായതിനാലാണ് ഇവിടെ തെളിവെടുപ്പ് നടത്തിയത്. കേസിൽ സ്‌റ്റേറ്റ്‌മെൻറ് എടുത്തിട്ടുണ്ടെന്നും തുടർന്നാണ് തെളിവെടുപ്പെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. സാമൂഹിക മാധ്യമങ്ങളിലെ ചാറ്റുകൾ പരിശോധിച്ച് തെളിവെടുക്കുന്നുണ്ടെന്നും അവർ അറിയിച്ചു.
മോഫിയയുടെ മരണത്തിൽ പ്രതികളെ വ്യാഴാഴ്ച വരെയാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. പ്രതിയായ ഭർത്താവ് സുഹൈലിന്റെ മാതാവിന്റെ മെഡിക്കൽ റിപ്പോർട്ട് ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചു. ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് അറിയിച്ചതിനെ തുടർന്നാണ് നടപടി.
Adjust Story Font
16